48 മെഗാപിക്​സൽ കാമറയുള്ള ഫോണുമായി ഷവോമി

ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ ഷവോമി 48 മെഗാപിക്​സൽ കാമറ ശേഷിയുള്ള ഫോൺ പുറത്തിറക്കുന്നു. ജനുവരിയിൽ ഫോൺ ആഗോളവിപണിയിൽ അവതരിപ്പിക്കും. ഇതിന്​ മുന്നോടിയായി ഫോണി​​െൻറ ടീസർ ചിത്രങ്ങൾ കമ്പനി പുറത്ത്​ വിട്ടു.

ഷവോമി പ്രസിഡൻറ്​ ലിൻ ബിന്നാണ്​ ഫോണുമായി ബന്ധപ്പെട്ട സൂചന നൽകിയത്​. ഇരട്ട എൽ.ഇ.ഡി ഫ്ലാഷായിരിക്കും ഫോണിലുണ്ടാവുക. അതേ സമയം, എത്ര സെൻസറുകൾ ഉണ്ടാവുമെന്നതിനെ കുറിച്ച്​ സൂചനകളൊന്നും പുറത്ത്​ വന്നിട്ടില്ല.

സോണിയുടേയോ സാംസങ്ങി​​െൻറയോ സെൻസറുകളാവും ഫോണിൽ ഉപയോഗിക്കുക. 2019ലെ കൺസ്യൂമർ ഇലക്​ട്രോണിക്​ ഷോയിൽ അവതരിപ്പിക്കാനാണ്​ സാധ്യത.

Tags:    
News Summary - Xiaomi Teases Phone With a 48-Megapixel Camera-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.