ഇനി സെൽഫിയും തകർക്കും; നാല്​ കാമറയുമായി നോട്ട്​ 6 പ്രോ

നാല്​ കാമറകളുമായി ​ഷവോമിയുടെ നോട്ട്​ 6 പ്രോ പുറത്തിറങ്ങി. പിന്നിലും മുന്നിലും രണ്ട്​ കാമറകളുമായിട്ടാണ്​ ​നോട്ട്​ 6 പ്രോ വിപണിയിലെത്തുക. സെൽഫി പ്രേമികളെ കൂടി തൃപ്​തിപ്പെടുത്തുന്നതിനാണ്​ ​മുൻവശത്തെ ഇരട്ട കാമറകൾ. തായ്​ലൻഡിലാണ്​ ​ഷവോമി ആദ്യമായി ഫോൺ അവതരിപ്പിച്ചിരിക്കുന്നത്​. എന്നാൽ, ചൈന ഉൾപ്പടെയുള്ള മറ്റ്​ വിപണികളിലേക്ക്​ നോട്ട്​ 6 പ്രോ എത്തുന്നതിനെ കുറിച്ച്​ സൂചനകളൊന്നും നൽകിയിട്ടില്ല.

ആൻഡ്രോയിഡ്​ അടിസ്ഥാനമാക്കിയുള്ള എം.​െഎ.യു.​െഎ​ സോഫ്​റ്റ്​വെയർ ഉപയോഗിച്ചാണ്​ നോട്ട്​ 6 പ്രോയുടെ പ്രവർത്തനം. 6.25 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ ​െഎ.പി.എസ്​ ഡിസ്​പ്ലേയാണ്​ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഗോറില്ല ഗ്ലാസി​​െൻറ സംരക്ഷണവും ഡിസ്​പ്ലേക്ക്​ ഉണ്ടാവും. 14 എൻ.എം ഒക്​ടാ കോർ ​ക്വാൽകോം സ്​നാപ്​ഡ്രാഗൺ 636 എസ്​.ഒ.സി പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്​. 4 ജി.ബി റാം 64 ജി.ബി റോം എന്നിവയാണ്​ സ്​റ്റോറേജ്​ സവിശേഷതകൾ.

12, 5 മെഗാപിക്​സലുകളുടെ ഇരട്ട പിൻകാമറകളാണ്​ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. 20, 2 മെഗാപിക്​സലി​​െൻറ ഇരട്ട മുൻ കാമറയും നൽകിയിട്ടുണ്ട്​. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ അടിസ്ഥാനമാക്കിയ പോർട്രയിറ്റ്​ മോഡ്​ ഫോണി​​െൻറ പ്രത്യേകതയാണ്​. രണ്ട്​ ദിവസം ചാർജ്​ നിൽക്കുന്ന 4,000 എം.എ.എച്ച്​ ബാറ്റിയാണ്​ നൽകിയിരിക്കുന്നത്​. ഏകദേശം 15,700 രൂപയായിരിക്കും ഫോണി​​െൻറ തായ്​ലൻഡ്​ വിപണിയിലെ വില. റിയൽ മീ അടക്കമുള്ള സ്​മാർട്ട്​ഫോൺ നിർമാതാക്കൾ ഉയർത്തുന്ന വെല്ലുവിളി പുതിയ മോഡലിലുടെ മറികടക്കാമെന്നാണ്​ കമ്പനി കണക്കുകൂട്ടുന്നത്​.

Tags:    
News Summary - Xiaomi Redmi Note 6 Pro With Four Cameras, Display -Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.