ഷവോമിയുടെ റെഡ്​മീ 6 സീരിസ്​ വിപണിയിലെത്തുന്നു

ന്യൂഡൽഹി: റെഡ്​മീയുടെ 6 സീരിസ്​ ഫോണുകൾ വിപണിയിലെത്തുന്നു. റെഡ്​മീ 6, 6 പ്രോ, 6 എ എന്നീ മോഡലുകളാണ്​ ഷവോമി വിപണിയിലെത്തിക്കുന്നത്​. സെപ്​തംബർ അഞ്ചിന്​ നടക്കുന്ന ചടങ്ങിൽ ഷവോമി ഫോൺ പുറത്തിറക്കുമെന്നാണ്​ സൂചന. റെഡ്​മീ 6​​െൻറ 3/32 ജിബി വേരിയൻറിന്​ 8,400 രൂപയും 4/64 ജി.ബി വേരിയൻറിന്​ 10,500 രൂപയുമാണ്​ വില. 6 എയുടെ 2 ജി.ബി/16 ജ.ബി സ്​റ്റോറേജ്​ വേരിയൻറിന്​ 6300 രൂപയായിരിക്കും വില. 6 പ്രോയുടെ 3 ജി.ബി 32 ജി.ബി വേരിയൻറിന്​ 10,400 രൂപയും 4 ജി.ബി 32 ജി.ബി വേരിയൻറിന്​ 12,500 രൂപയും 4 ജി.ബി 64 ജി.ബി വേരിയൻറിന്​ 13,600 രൂപയുമാണ്​ വില വരുമെന്നാണ്​ റിപ്പോർട്ടുകൾ.

എം.​െഎ.യു.​െഎയുടെ 9ത്​ അടിസ്ഥാനമാക്കി ആൻഡ്രോയിഡ്​ ഒാറിയോ 8.1 ഉപയോഗിച്ച്​ പ്രവർത്തിക്കുന്നതാണ്​ റെഡ്​മീ 6. 720x1440 പിക്​സൽ റെസല്യുഷനിലുളള 5.45 ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേ, മീഡിടെക്​ ​പ്രൊസസർ, 12, 5 മെഗാപിക്​സലി​​െൻറ പിൻ കാമറകൾ, 5 മെഗാപിക്​സലി​​െൻറ മുൻ കാമറ എന്നിവയെല്ലാമാണ്​ റെഡ്​മീ 6​​െൻറ പ്രധാന പ്രത്യേകതകൾ.

റെഡ്​ മീ 6 എയും എം.​െഎ.യു.​െഎ 9 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫോണാണിത്​​. 5.45 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ ഫോണിനുണ്ടാവുക. 13 മെഗാപിക്​സലി​​െൻറ പിൻ കാമറയും 5 മെഗാപിക്​സലി​​െൻറ മുൻ കാമറയുമാണ്​. 3000 എം.എ.എച്ച്​ ബാറ്ററിയാണ്​.

1080X2280 ​പിക്​സൽ റെസല്യൂഷനിലുള്ള 5.84 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ 6 പ്രോയിൽ ഉള്ളത്​​. 2ജിഗാഹെഡ്​സ്​ 625 എസ്​.ഒ.സി സ്​നാപ്​ഡ്രാഗൺ പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്​. 12, 5 മെഗാപിക്​സലി​​െൻറ ഇരട്ട പിൻകാമറകളാണ്​ ഫോണിൽ ഉണ്ടാവുക. 5 മെഗാപിക്​സലി​​െൻറ മുൻ കാമറയും ഉണ്ടാവും.

Tags:    
News Summary - Xiaomi Redmi 6, Redmi 6 Pro, and Redmi 6A India Launch Set for September 5-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.