ഷവോമിയുടെ പുതിയ ബ്രാൻഡ്​ ഇന്ത്യയിലെത്തുന്നു

ലോകപ്രശസ്​ത സ്​മാർട്ട്​ഫോൺ നിർമാതക്കളായ ഷവോമി പുതിയ ബ്രാൻഡ്​ ഇന്ത്യയി​ലവതരിപ്പിക്കുന്നു. പോക്കോ എന്ന പേരിലായിരുക്കും ഷവോമിയുടെ പുതിയ മൊബൈൽ ഫോൺ സബ്​ബ്രാൻഡ്​. പോക്കോ ഫോൺ എഫ്​1 എന്ന മോഡലായിരിക്കും ബ്രാൻഡിന്​ കീഴിൽ ആദ്യം വിപണിയിലെത്തുക എന്നാണ്​ റിപ്പോർട്ട്​.

പോക്കോ ഫോൺ എഫ്​.1​​െൻറ അൺബോക്​സിങ്​ വീഡിയോ നേരത്തെ പുറത്ത്​ വന്നിരുന്നു. സ്​നാപ്​ഡ്രാഗൺ 845 പ്രൊസസർ കരുത്ത്​ പകരുന്ന ഫോണായിരിക്കും എഫ്​.1. 4000 എം.എച്ചായിരിക്കും ബാറ്ററി, 20 മെഗാപിക്​സലി​​െൻറ സെൽഫി കാമറയും 12, 5 മെഗാപിക്​സലുകളുടെ ഇരട്ട പിൻകാമറകളും ഫോണിലുണ്ടാകും. ​െഎ.ആർ, ഫേസ്​ അൺലോക്ക്​ തുടങ്ങിയ സംവിധാനങ്ങൾ ​പോക്കോ ഫോൺ എഫ്​ 1​​െൻറ പ്രധാന ഫീച്ചറുകൾ.

ഫോണി​​െൻറ 6 ജി.ബി 64 ജി.ബി പതിപ്പിന്​ 33,800 രൂപയാണ്​ വില. 6 ജി.ബി 128 ജി.ബി പതിപ്പിന്​ 37,000 രൂപയുമായിരിക്കും വിലയെന്നാണ്​ സൂചന. 5.99 ഇഞ്ച്​ ഡിസ്​പ്ലേയായിരിക്കും ഫോണി​ലുണ്ടാവുക.

Tags:    
News Summary - Xiaomi Poco Sub-Brand Teased, Pocophone India Launch Hinted At-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.