ഷവോമി ഇനി വായ്​പയും നൽകും

മുംബൈ: മുൻനിര ചൈനീസ്​ ​സ്​മാർട്ട്​ഫോൺ നിർമാതാക്കളായ ഷവോമി ഉപ​ഭോക്​താകൾക്ക്​ വായ്​പ നൽകുന്നു. യുവാക്കളായ പ്രൊഫഷണലുകൾക്ക്​ വായ്​പ നൽകുന്ന എം.​െഎ ക്രെഡിറ്റ്​ സംവിധാനമാണ്​ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്​. ചൈനീസ്​ വിപണിയിൽ ഇൗ സേവനം നേരത്തെ തന്നെ എത്തിയിരുന്നു. എം.​െഎ മ്യൂസിക്​ , എം.​െഎ വീഡിയോ എന്നീ സേവനങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ചതിന്​ പിന്നാലെയാണ്​ എം.​െഎ ക്രെഡിറ്റ്​ എത്തുന്നത്​.

ക്രെഡിറ്റ്​ബി എന്ന എജൻസിയുമായി സഹകരിച്ചാണ്​​ ഷവോമി വായ്​പ നൽകുന്നത്​. 1000 രൂപ മുതൽ 10,0000 രൂപ വരെയാണ്​ വായ്​പ നൽകുക. 10 മിനിട്ടിനുള്ള കെ.വൈ.സി വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ വായ്​പ ലഭ്യമാക്കുമെന്നാണ്​ ഷ​േവാമിയുടെ അവകാശവാദം. 

ഷവോമിയുടെ എം.യു.എ.​െഎ അടിസ്ഥാനമാക്കിയുള്ള ഫോണുകൾക്കാവും വായ്​പ ലഭ്യമാക്കുകയെന്നാണ്​ കമ്പനി അറിയിച്ചിരിക്കുന്നത്​. എം.​െഎ എ1 പോലുള്ള സ്​റ്റോക്ക്​ ആൻഡ്രോയിഡ്​ ഫോണുകൾക്ക്​ വായ്​പ സൗകര്യം ലഭ്യമാകില്ലെന്ന്​ ഷവോമി അറിയിച്ചു.

Tags:    
News Summary - Xiaomi Mi Credit Platform Launch to Help MIUI Users Get Personal Loans of Up to Rs. 1 Lakh-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.