എം.​െഎ എ2 ഇന്ത്യൻ വിപണിയിൽ

ഷവോമിയുടെ ഫ്ലാഗ്​ഷിപ്പ്​ സ്​മാർട്ട്​ഫോൺ എം.​െഎ എ2 ഇന്ത്യൻ വിപണിയിൽ. ബുധനാഴ്​ച നടന്ന ചടങ്ങിലാണ്​ ഫോൺ ഷവോമി ഒൗദ്യോഗികമായി പുറത്തിറക്കിയത്​. കറുപ്പ്​, ഗോൾഡ്​, റോസ്​ ഗോൾഡ്​, നീല തുടങ്ങിയ നിറങ്ങളിലായിരിക്കും ഷവോമിയുടെ പുതിയ ഫോൺ വിപണിയിലെത്തുക. 16,999 രൂപയാണ്​ എം.​െഎ എ2​​െൻറ വില. ആഗസ്​റ്റ്​ ഒമ്പതിന്​ ഫോൺ ബുക്കിങ്​ ആരംഭിക്കും

എം.എ എ1ന്​ സമാനമായി കാമറ തന്നെയാണ്​ എ2വി​​െൻറയും പ്രധാന പ്രത്യേകത. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ കരുത്ത്​ പകരുന്ന 12,20 മെഗാപിക്​സലി​​െൻറ ഇരട്ട പിൻകാമറകളാണ്​  എ2വിനുള്ളത്​. സോണി ​െഎ.എം.എക്​സ്​ സെൻസറും കാമറക്കൊപ്പമുണ്ടാകും. കുറഞ്ഞ പ്രകാശത്തിലും ചിത്രങ്ങളെടുക്കാൻ സഹായിക്കുന്നതാണ്​ എം.​െഎ എ2​​െൻറ പിൻ കാമറ. എൽ.ഇ.ഡി ഫ്ലാഷോട്​ കൂടിയ  20 മെഗാപിക്​സലി​​െൻറ മുൻ കാമറയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ കരുത്ത്​ പകരുന്ന സെൽഫികൾ മുൻ കാമറയിൽ നിന്ന്​ ലഭിക്കും. 4+ ക്യുക്ക്​ ചാർജ്​ സംവിധാനവും നൽകിയിട്ടുണ്ട്​. 5.99 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേ, ഗോറില്ല ഗ്ലാസ്​ 5, 3010 എം.എ.എച്ച്​ ബാറ്ററി, യു.എസ്​.ബി ടൈപ്പ്​ സി, 4ജി എൽ.ടി.ഇ, വൈ.ഫൈ 802.11ac, ​െഎ.ആർ എമിറ്റർ തുടങ്ങിയവയെല്ലാമാണ്​ മറ്റ്​ ഫീച്ചറുകൾ.

ഒക്​ടാകോർ സ്​നാപ്​ഡ്രാഗൺ 660 പ്രൊസസർ കരുത്ത്​ പകരുന്ന ഫോണി​​​െൻറ​ 4 ജി.ബി റാം 64 ജി.ബി മെമ്മറിയുമുള്ള മോഡലാണ്​ ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്​. 6 ജി.ബി റാം 128 ജി.ബി പതിപ്പ്​ വൈകാതെ എത്തുമെന്നും ഷവോമി അറിയിച്ചിട്ടുണ്ട്​. 

Tags:    
News Summary - Xiaomi Mi A2 Price in India Is Rs. 16,999, Pre-Orders Begin August 9: Event Highlights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.