ഷവോമി എം.​െഎ എ2 ലൈറ്റ്​ വിൽപനക്കെത്തി

ബീജിങ്: ഷവോമി ആരാധകർക്ക്​ സ​ന്തോഷ വാർത്തയുമായി ചൈനീസ്​ ഒാൺലൈൻ ഷോപ്പിങ്​ സൈറ്റായ അലിഎക്​സ്​പ്രസ്​. ഷവോമിയുടെ ഏറ്റവും പുതിയ ഫോണായ ​എം.​െഎ എ2 ലൈറ്റ്​ അലിഎക്​സ്​പ്രസ്​ വിൽപനക്ക്​ വെച്ചു. ഫോണി​​​െൻറ രണ്ട്​ വേരിയൻറുകളുടെ വിൽപനയാണ് ഒാൺലൈൻ ഷോപ്പിങ്​ സൈറ്റായ​ അലിഎക്​സ്​പ്രസിൽ തുടങ്ങിയത്​.

3 ജി.ബി 32 ജി.ബി, 4 ജി.ബി 64 ജി.ബി സ്​​റ്റോറേജുമുള്ള വേരിയൻറുകളാണ്​ വിൽപനക്കുള്ളത്​. 3 ജി.ബി റാമുളള വേരിയൻറിന്​ ഏകദേശം 13,000 രൂപയും 4 ജി.ബി വേരിയൻറിന്​ 14,400 രൂപയുമാണ്​ വില.  നേരത്തെ ജൂലൈ 24ന്​ എം.​െഎ എ2 ലൈറ്റ്​ ഷവോമി ആഗോള വിപണിയിൽ അവതരിപ്പിക്കുമെന്നാണ്​ പ്രതീക്ഷിച്ചിരുന്നത്​.1080*2280 പിക്​സൽ റെസല്യുഷനിലുള്ള 5.84 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ എ2 ലൈറ്റിന്​ ഷവോമി നൽകിയിരിക്കുന്നത്​. ക്വാൽകോം സ്​നാപ്​ഡ്രാഗൺ 625 പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്​. 12,5 മെഗാപിക്​സലി​​​െൻറ ഇരട്ട പിൻകാമറയാണ്​ ഫോണിലുണ്ടാവുക. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ സംവിധാനം പിൻകാമറക്കൊപ്പം നൽകിയിട്ടുണ്ട്​

5 മെഗാപിക്​സലി​േൻറതാണ്​ മുൻ കാമറ. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ അടിസ്ഥാനമാക്കിയ പോർട്ടറൈറ്റ്​ മോഡ്​ മുൻ കാമറയുടെ പ്രത്യകതയാണ്​. ബ്യൂട്ടി ഫീച്ചറും മുൻ കാമറക്കൊപ്പമുണ്ടാകും. 4ജി എൽ.ടി.ഇ, വൈ-ഫൈ 802.11, ബ്ലൂടുത്ത്​ v4.2, എ.ജി.പി.എസ്​, മൈക്രോ യു.എസ്​.ബി എന്നിവയാണ്​ കണക്​ടിവിറ്റി ഫീച്ചറുകൾ. 4000 എം.എ.എച്ചാണ്​ ബാറ്ററിയാണ്​ ഫോണിന്​ നൽകിയിരിക്കുന്നത്​.

Tags:    
News Summary - Xiaomi Mi A2 Lite Goes on Sale via AliExpress Ahead of Its Formal July 24 Launch-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.