മൊബൈൽ ഫോൺ വിപണിക്ക് ശേഷം ഇന്ത്യൻ ടെലിവിഷൻ മാർക്കറ്റും കീഴടക്കാനൊരുങ്ങി ഷവോമി. പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകളനുസരിച്ച് ബജറ്റ് നിരയിലുള്ള ഷവോമി ടി.വികൾ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും. എം.െഎ ടി.വി 4െൻറ 32 ഇഞ്ച് സീരീസ് 12,999 രൂപക്ക് വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 43 ഇഞ്ച് ടി.വി 21,999 രൂപക്കും വിപണിയിലെത്തിക്കും.
4 കെ 55 ഇഞ്ച് ടെലിവിഷൻ ഷവോമി കഴിഞ്ഞയാഴ്ച ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. 39,999 രൂപക്കാണ് ടി.വി ഇന്ത്യയിൽ വിതരണം ചെയ്തത്. ഇതേ ഫീച്ചറുകകളുള്ള ടെലിവിഷൻ മറ്റ് കമ്പനികൾ 80,000 രൂപക്ക് വരെ വിൽക്കുേമ്പാഴായിരുന്നു കുറഞ്ഞ വിലയുമായി ഷവോമി വിപണിയെ അമ്പരപ്പിച്ചത്.
മൊബൈൽ ഫോണിെൻറ ഫ്ലാഷ് സെയിൽ പോലെ തന്നെ ഷവോമിയുടെ ടി.വിക്കും മികച്ച പ്രതികരണമാണ് ഇന്ത്യൻ വിപണിയിൽ നിന്ന് ലഭിക്കുന്നത്. ഫ്ലാഷ് സെയിൽ തുടങ്ങി മിനിറ്റുകൾക്കകം തന്നെ ഷവോമിയുടെ ടി.വി ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.