ബജറ്റ് ഫോണിൽ ഫീച്ചറുകൾ കൊണ്ട് മൊബൈൽ ഫോൺ ആരാധകരെ അമ്പരപ്പിച്ച ഷവോമി ഇനി ലാപ്ടോപ്പ് രംഗത്തും കൈ വയ്ക്കുന്നു. ഷവോമിയുടെ രണ്ടു ലാപ്ടോപ്പുകളാണ് ഇന്ന് പുറത്തിറങ്ങുന്നത്. എം.ഐ നോട്ടുബുക്ക് എയർ എന്ന് നാമകരണം ചെയ്യപ്പെട്ട ഈ മോഡലിലെ 13.3 ഇഞ്ച്, 15.6 ഇഞ്ച് എന്നീ സ്ക്രീൻ സൈസുകൾ ആണ് ഇന്ന് ചൈനയിൽ പുറത്തിറങ്ങുന്നത്. വിൻഡോസ് 10 ഹോം എഡിഷൻ ഇതിൽ പ്രീ ഇൻസ്ടാൾഡ് ആയി ലഭ്യമാകും.
ഇന്റൽ 8-ആം തലമുറ കോർ ഐ 3 പ്രോസസ്സറിൽ ആണ് ഈ മോഡൽ ഡിസൈൻ ചെയ്തിരിക്കുന്നത്. ഏകദേശം 41000 രൂപ വില വരുന്ന ഈ മോഡൽ ആദ്യ ഘട്ടത്തിൽ നവംബർ 11 മുതൽ ചൈനയിൽ ലഭ്യമായിത്തുടങ്ങും.
പ്രത്യേകതകൾ
1. 13.3 ഇഞ്ച്
2. 15.6 ഇഞ്ച്
ഇത് കൂടാതെ പ്രോസസ്സർ ചൂടിനെ നിയന്ത്രിക്കുന്നതിന് വേണ്ടി പുതിയ സാങ്കേതിക വിദ്യകളായ ഡബിൾ ഔട്ട്ലെറ്റ്, ഡ്യുവൽ ഫാൻ 2+2 ഹീറ്റ് പൈപ്പ് എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.