സ്ലൈഡിങ്​ കാമറയുമായി എം.​െഎ മിക്​സ്​ 3

സ്ലൈഡിങ്​ കാമറയുമായി ഷവോമിയുടെ എം.​െഎ മിക്​സ്​ 3 പുറത്തിറങ്ങി. ചൈനീസ്​ വിപണിയിലാണ്​ ഷവോമി പുതിയ ഫോൺ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്​. മാനുവലായി നിയന്ത്രിക്കാവുന്ന സ്ലൈഡറിനുള്ളിലാണ്​ ​എം.​െഎ മിക്​സിലെ സെൽഫി കാമറ ഉൾക്കൊള്ളിച്ചിരിക്കുന്നത്​. ഒപ്പോ ഫൈൻഡ്​ എക്​സ്​ മാതൃകയിലാണ്​ എം.​െഎ മിക്​സ്​ 3യും. എന്നാൽ, ഒപ്പോയിലെ പോലെ ​ഒാ​േട്ടാമാറ്റിക്കല്ല മിക്​സ്​ 3യിലെ സ്ലൈഡിങ്​ കാമറ.

6.4 ഇഞ്ച്​ അമലോഡഡ്​ ഡിസ്​പ്ലേയാണ്​ മിക്​സ്​ 3ക്ക്​ നൽകിയിരിക്കുന്നത്​. 2340x1080 പി.പി.​െഎയാണ്​ പിക്​സൽ റെസലുഷൻ. ക്വാൽകോം സ്​നാപ്​ഡ്രാഗൺ 845 പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്​. 12 മെഗാപിക്​സലി​​​െൻറ ഇരട്ട പിൻകാമറകളാണ്​ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. 24+2 മെഗാപിക്​സലി​​​െൻറ ഇരട്ട മുൻ കാമറകളും നൽകിയിട്ടുണ്ട്​. വയർലെസ്​ ചാർജിങ്ങിനെ പിന്തുണക്കുന്ന ഫോണിൽ 5ജിയും ഉണ്ടാകും. ഫാസ്​റ്റ്​ചാർജിങ്​ സപ്പോർട്ട്​ ചെയ്യുന്ന 4,000 എം.എ.എച്ച്​ ബാറ്ററിയാണ്​ മിക്​സ്​ 3യ്​ക്ക്​ നൽകിയിരിക്കുന്നത്​.

ഫോണി​​​െൻറ ആറ്​ ജി.ബി റാം 68 ജി.ബി വേരിയൻറിന്​ 34,800 രൂപയാണ്​ വില. എട്ട്​ ജി.ബി/128 ജി.ബി, എട്ട്​ ജി.ബി/256 ജി.ബി, 10 ജി.ബി/256 ജി.ബി സ്​റ്റോറേജ്​ എന്നിവക്ക്​ യഥാക്രമം 38,000, 42,200, 52,800 രൂപയുമായിരിക്കും വില. ചൈനയിൽ ഫോണി​​​െൻറ പ്രീ ഒാർഡർ ആരംഭിച്ചിട്ടുണ്ട്​. നവംബറിലായിരിക്കും ഡെലിവറി നടത്തുക.

Tags:    
News Summary - Xiaomi announces Mi Mix 3-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.