ലോകത്തെ ആദ്യത്തെ മടക്കാവുന്ന സ്​മാർട്ട്​ഫോൺ പുറത്തിറങ്ങുന്നു

ലോകത്ത്​ ആദ്യത്തെ മടക്കാവുന്ന സ്​മാർട്ട്​ ഫോൺ പുറത്തിറങ്ങുന്നു. ചൈനീസ്​ വിപണിയിലാണ്​ ഫോൺ ആദ്യമായി എത്തുക. ചൈനീസ്​ നിർമാതാക്കളായ റൊയോലേ കോർപ്പറേഷനാണ്​ ഫോൺ പുറത്തിറക്കുന്നത്​. എൽ.ജി, ​ഹുവാവേ, സാംസങ്​ തുടങ്ങിയ വമ്പൻമാരെല്ലാം മടക്കാവുന്ന ഫോണിൽ പരീക്ഷണം നടത്തുന്നതിനിടെയാണ്​ ഇക്കാര്യത്തിൽ വിജയത്തിനോട്​ അടുത്തുവെന്ന അവകാശവാദവുമായി ചൈനീസ്​ കമ്പനി രംഗത്തെത്തുന്നത്​.

ക്വാൽകോം സ്​നാപ്​ഡ്രാഗണി​​െൻറ അടുത്ത തലമുറ ചിപ്​സെറ്റ്​ 8150യാണ്​ ഫോണിൽ ചൈനീസ്​ നിർമാതാക്കൾ ഉൾപ്പെടുത്തിയിരിക്കുന്നത്​. ആറ്​ ജി.ബിയാണ്​ റാം. 128 ജി.ബി സ്​റ്റോറേജുള്ള ഫോണിൽ ഇത്​ 256 ജി.ബി വരെ ദീർഘിപ്പിക്കാം. എട്ട്​ ജി.ബി റാമും 512 ജി.ബി സ്​റ്റോറേജുമായി മറ്റൊരു വേരിയൻറും കമ്പനി പുറത്തിറക്കുമെന്നാണ്​ സൂചന.

16 മെഗാപിക്​സി​​െൻറ പ്രധാന കാമറയും 20 മെഗാപിക്​സലി​​െൻറ ഉപകാമറയുമായി ചിത്രങ്ങൾ പകർത്താൻ നല്ലൊരു കാമറ ഡിപ്പാർട്ട്​മ​െൻറ്​ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. ഉപകാമറ മടക്കി സെൽഫിക്കായും ഉപയോഗിക്കാം. യു.എസ്​.ബി ടൈപ്പ്​ സിയുള്ള ഫോണിൽ 3.5 എം.എം ഹെഡ്​ഫോൺ ജാക്കി​​െൻറ അഭാവം ശ്രദ്ധേയമാണ്​​.

Tags:    
News Summary - World’s First Foldable Smartphone, FlexiPai Launched-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.