വാട്​സ്​ ആപിൽ രണ്ട്​ കിടിലൻ ഫീച്ചറുകൾ വരുന്നു

കാലിഫോർണിയ: രണ്ട്​ കിടിലൻ ഫീച്ചറുകൾ കൂടി അവതരിപ്പിക്കാനൊരുങ്ങി വാട്​സ്​ ആപ്​. ടെക്​നോളജി വെബ്​സെറ്റായ വാബീറ്റഇൻഫോയാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​. പിക്​ചർ ടു പിക്​ചർ മോഡ്​, റിപ്ലേ പ്രൈവറ്റ്​ലി എന്നീ രണ്ട്​ ​ഒാപ്​ഷനുകളാണ്​ വാട്​സ്​ ആപ്​ അവതരിപ്പിക്കുന്നത്​. 

വാട്​സ്​ ആപിൽ എത്തുന്ന വിഡിയോകൾ കാണാനായി പ്രത്യേക പോപ്​ അപ്​ സ്​ക്രീൻ നൽകുന്നതാണ്​ പിക്​ചർ ടു പിക്​ചർ മോഡ്​. ഒരു വിഡിയോ പ്ലേയറി​​െൻറ മാതൃകയിലാവും ഇൗ സംവിധാനം പ്രവർത്തിക്കുക. വാട്​സ്​ ആപ്​ ഗ്രൂപ്പ്​ അംഗങ്ങൾക്ക്​ സ്വകാര്യമായി മെസേജ്​ അയക്കുന്നതിനുള്ള സംവിധാനമാണ്​ റിപ്ലേ പ്രൈവറ്റ്​ ഒാപ്​ഷനിൽ ഉണ്ടാവുക. അടുത്ത അപ്​ഡേറ്റിൽ ഇൗ രണ്ട്​ സംവിധാനങ്ങളും വാട്​സ്​ ആപിൽ ലഭ്യമാകുമെന്നാണ്​ പ്രതീക്ഷ.

നേരത്തെ ഗ്രൂപ്പിൽ അഡ്​മിന്​ കൂടുതൽ അധികാരങ്ങൾ നൽകുന്നതിനുള്ള സംവിധാനങ്ങൾ വാടസ്​ ആപ്​ അവതരിപ്പിക്കുമെന്ന്​ വാർത്തകളുണ്ടായിരുന്നു. ഇതിന്​ പിന്നാലെയാണ്​ കൂടുതൽ പരിഷ്​കാരങ്ങളെ കുറിച്ചുള്ള സൂചനകൾ കമ്പനി നൽകുന്നത്​. 

Tags:    
News Summary - WhatsApp Web Picture-in-Picture Mode, 'Reply Privately' Option in the Works-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.