കോവിഡ്​ 19: ഫോർവേഡിങ്​ ഒരാൾക്ക്​ മാത്രം;​​ നിയന്ത്രണവുമായി വാട്​സ്​ ആപ്​

കോവിഡ്​ 19 വൈറസ്​ ബാധയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങൾ തടയുന്നതിനായി പുതിയ നിയന്ത്രണം കൊണ്ട്​ വന്ന്​ വാട ്​സ്​ ആപ്​. പുതിയ നിയ​ന്ത്രണപ്രകാരം സന്ദേശങ്ങൾ ഒരാൾക്ക്​ മാത്രമേ ഫോർവേഡ്​ ചെയ്യാൻ സാധിക്കു. അഞ്ച്​ തവണയിൽ കൂടുതൽ ഫോർവേഡ്​ ചെയ്യ​പ്പെട്ട സന്ദേശങ്ങൾക്കാണ്​​ ഇത്തരത്തിൽ നിയന്ത്രണമുണ്ടാവുക.

പുതിയ മാറ്റം എല്ലാ ഉപയോക്​താകൾക്ക്​ ഇന്ന്​ മുതൽ നടപ്പാക്കി തുടങ്ങുമെന്ന്​ വാട്​സ്​ ആപ്​ വക്​താവ്​ അറിയിച്ചു. അഞ്ചിലധികം പേർക്ക്​ സന്ദേശങ്ങൾ ഫോർവേഡ്​ ചെയ്യുന്നതിന്​ വാട്​സ്​ ആപ്​ നേരത്തെ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

കോവിഡ്​ 19 വൈറസ്​ ബാധയുമായി ബന്ധപ്പെട്ട നിരവധി മെസേജുകൾ വാട്​സ്​ ആപിലൂടെ പ്രചരിക്കുന്നണ്ട്​. ഇതിൽ പലതും ആവശ്യമായ വിവരങ്ങളായിരിക്കും. ഇതിനൊപ്പം വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്​. ഇത്​ തടയേണ്ടത്​ ആത്യാവശ്യമാണ്​. അതിനാലാണ്​ നിയന്ത്രണം കൊണ്ടു വരുന്നതെന്ന്​ വാട്​സ്​ ആപ്​ ബ്ലോഗ്​ കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - WhatsApp puts new limits on the forwarding of viral messages-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.