വാട്​സ്​ ആപ്​ കച്ചവടം തുടങ്ങുന്നു; ആപി​െൻറ പരീക്ഷണം തുടങ്ങി

ബിസിനസ്​ സംരംഭകർക്ക്​ നിരവധി സൗകര്യങ്ങളുമായി വാട്​സ്​ ആപി​​െൻറ ബിസിനസ്​ ആപ്​. കോടിക്കണക്കിന്​ ഉപയോക്​തക്കളുണ്ടെങ്കിലും വാട്​സ്​ ആപി​ൽ നിന്ന്​  ഉടമകളായ ഫേസ്​ബുക്കിന്​ വരുമാനമൊന്നും ലഭിച്ചിരുന്നില്ല. ഇൗ കുറവ്​ പരിഹരിക്കുന്നതിനാണ്​ വാട്​സ്​ ആപ്​ ബിസിനസ്​ ആപുമായി രംഗത്തെത്തുന്നത്​. ആപി​​െൻറ ബീറ്റ വേർഷ​​െൻറ ടെസ്​റ്റിങ്ങാണ്​ ഇപ്പോൾ നടക്കുന്നത്​. വൈകാതെ തന്നെ കമ്പനി ആപ്​ ഒൗദ്യോഗികമായി പുറത്തിറക്കും.

നിലവിൽ വാട്​സ്​ ആപ്​ ബീറ്റയിൽ രജിസ്​റ്റർ ചെയ്​തിട്ടുള്ളവർ ഇൻവിറ്റേഷൻ വഴി ആപി​​െൻറ ഭാഗമാവും. നിരവധി ഫീച്ചറുകളാണ്​ വാട്​സ്​ ആപ്​ ബിസിനസ്​ നൽകുന്നത്​. ഫേസ്​ബുക്ക്​ പ്രൊഫൈൽ പേജിന്​ സമാനമാണ്​ വാട്​സ്​ ആപ്​ ബിസിനസും. ഇതിൽ ഫേസ്​ബുക്ക്​ പേജിന്​ തുല്യമായി പ്രൊഫൈൽ ചിത്രം, ബിസിനസ്​ വിലാസം, വെബ്​സൈറ്റ്​ തുടങ്ങിയ വിവരങ്ങൾ ചേർക്കാം. ബിസിനസ്​ ആപിന്​ വെരിഫൈഡ്​ ബട്ടണുമുണ്ടാകും. പഴയ ചാറ്റുകൾ ബിസിനസ്​ ആപിലേക്ക്​ മാറ്റാനുള്ള മൈഗ്രേഷൻ  മെസേജുകൾക്ക്​ ഒാ​േട്ടാമാറ്റിക്കായി റിപ്ലേ നൽകാനുള്ള ഒാ​േട്ടാ റെസപോൺസ്​ തുടങ്ങിയവയെല്ലാം ആപി​​െൻറ ചില പ്രത്യേകതകളാണ്​.

നിലവിൽ ഉപയോക്​താകൾക്ക്​ വാട്​സ്​ ആപ്​ ബീറ്റ ടെസ്​റ്റി​​െൻറ ഭാഗമാവാം. ആപ്​ ഉപയോഗിക്കു​േമ്പാൾ  ഉണ്ടാവുന്ന പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടിയാൽ ആപി​​െൻറ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും അത്​ സഹായിക്കും. 

Tags:    
News Summary - WhatsApp is poised to make the biggest change since it was bought by Facebook–Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.