ബിസിനസ്​ ആപിന്​ പിന്നാലെ പേയ്​മെൻറ്​ സംവിധാനവുമായി വാട്​സ്​ ആപ്​

ന്യൂഡൽഹി: ആഗോള വിപണിയിൽ ബിസിനസ്​ ആപ്​ പുറത്തിറക്കിയതിന്​ പിന്നാലെ വാട്​സ്​ ആപ്​ ഇന്ത്യൻ വിപണിയിൽ പേയ്​മ​െൻറ്​ സംവിധാനം അവതരിപ്പിക്കുന്നു. ഫെബ്രുവരി ആദ്യവാരത്തോടെ പുതിയ സാ​േങ്കതികവിദ്യ അവതരിപ്പിക്കാനാണ്​ കമ്പനിയുടെ നീക്കം. ഉപയോക്​താകൾക്ക്​ അടുത്തമാസം അവസാനത്തോടെ പേയ്​മ​െൻറ് സംവി​ധാനം​ ഉപയോഗിക്കാനാവും. 

നാഷണൽ പേയ്​മ​െൻറ്​ കോർപ്പറേഷൻ വികസപ്പിച്ചെടുത്ത യു.പി.​െഎ അടിസ്ഥാനമാക്കിയാവും വാട്​സ്​ ആപ്​ പേയ്​മ​െൻറ്​ പ്രവർത്തിക്കുക. ഇതിനായി എസ്​.ബി.​െഎ, എച്ച്​.ഡി.എഫ്​.സി, ​െഎ.സി.​െഎ.സി.​െഎ, ആക്​സിസ്​ തുടങ്ങിയ ബാങ്കുകളുമായി വാട്​സ്​ ആപ്​ ധാരണയിലെത്തിയതായാണ്​ റിപ്പോർട്ട്​. പരസ്​പരം എളുപ്പത്തിൽ പണം കൈമാറുന്നതിനുൾപ്പടെയുള്ള സൗകര്യം വാട്​സ്​ ആപ്​ പേയ്​മ​െൻറിൽ ഉണ്ടാവും.

നോട്ട്​ നിരോധനത്തിന്​ ശേഷം ഇന്ത്യയിൽ ഡിജിറ്റൽ പേയ്​മ​െൻറ്​ ആപുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്​. നേരത്തെ ടെക്​ ഭീമനായ ഗുഗ്​ൾ തേസ്​ എന്ന പേയ്​മ​െൻറ്​ ആപുമായി രംഗത്തെത്തിയിരുന്നു.

Tags:    
News Summary - WhatsApp payments are on the way-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.