വാട്​സ്​ ആപിലെ ഫോ​േട്ടാകൾ ഇനി കൂടുതൽ മികച്ചതാകും

വാഷിങ്​ടൺ: പ്രശസ്​ത മെസേജിങ്​ ആപായ വാട്​സ്​ ആപ്​ ഫോ​േട്ടാകൾ കൂടുതൽ മിഴിവുള്ളതാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. രാത്രിയിലും  മികച്ച ഫോ​േട്ടാകൾ ലഭിക്കാനായി നൈറ്റ്​ മോഡ്​ സംവിധാനമാണ്​ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്​. 

കാമറയുടെ സെൻസർ ഉപയോഗിച്ചാണ്​ വാട്​സ്​ ആപി​​​​െൻറ നൈറ്റ്​ മോഡ്​ പ്രവർത്തിക്കുക. ഫോ​േട്ടായെടുക്കുന്ന സ്ഥലത്ത്​ വെളിച്ചം​ കുറവാണെങ്കിൽ നൈറ്റ്​ മോഡ്​ ഒാൺ ആക്കുന്നതിനുള്ള ​െഎക്കൺ വാട്​സ്​ ആപിൽ തെളിയും. നെറ്റ്​ മോഡ്​ ഒാണാക്കിയാൽ കൂടുതൽ മികച്ച ദൃശ്യങ്ങൾ രാ​ത്രിയിലും പകർത്താൻ സാധിക്കും. 

എന്നാൽ ചിത്രങ്ങൾ എടുക്കു​േമ്പാൾ മാത്രമേ പുതിയ ഫീച്ചർ ലഭ്യമാവുകയുള്ളു. വീഡിയോകൾക്ക്​ നൈറ്റ്​ മോഡ്​ സേവനം ലഭ്യമാവില്ല. ​​െഎഫോണി​ലാണ്​  വാട്​സ്​ ആപി​​​​െൻറ പുതിയ ഫീച്ചർ ആദ്യ ഘട്ടത്തിൽ ലഭ്യമാവുക. ആ​ൻഡ്രോയിഡ്​ ബീറ്റയിൽ പോലും പുതിയ ഫീച്ചർ ലഭ്യമാവുകയില്ല. 

Tags:    
News Summary - whatsapp introduce night mode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.