വാട്​സ്​ ആപിൽ രണ്ട്​ പുത്തൻ ഫീച്ചറുകൾ

പ്രശസ്​ത സാമൂഹികമാധ്യമമായ വാട്​സ്​ ആപ്​ പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച. രണ്ട്​ പുതിയ ഫീച്ചറുകളാണ്​ വാട്​സ്​ ആപ്​ അവതരിപ്പിക്കുന്നത്​​. പിക്​ചർ-ഇൻ-പിക്​ചർ വാട്​സ്​ ആപ്​ ബിൽഡ്​ എന്നിവയാണ്​ പുതിയ ഫീച്ചറുകൾ.

പിക്​ചർ–ഇൻ–പിക്​ചർ എന്ന ഫീച്ചറാണ്​ ഇതിൽ ആദ്യത്തേത്​. വീഡിയോ കോളിങ്​ വിൻഡോയുടെ വലുപ്പം ചെറുതാക്കി ടെക്​സ്​റ്റ്​ മേസേജ്​ അയക്കുന്നതിന്​ സൗകര്യം നൽകുന്നതാണ്​ ഇത്​. വാട്​സ്​ ആപിൽ വീഡിയോ കോൾ വിളിക്കു​േമ്പാൾ തന്നെ മറ്റ്​ ടാസ്​കുകളും ചെയ്യാൻ സഹായിക്കുന്നതാണ്​ പുതിയ സംവിധാനം.

സ്​റ്റാറ്റസ്​ നൽകുന്നതുമായി ബന്ധപ്പെട്ടതാണ്​ വാട്​സ്​ ആപി​​​െൻറ രണ്ടാമത്തെ ഫീച്ചർ. വാട്​സ്​ ആപ്​ ബിൽഡ്​ എന്നതാണ്​ പുതിയ സംവിധാനത്തി​​​െൻറ പേര്​. ഇതുപ്രകാരം വിവിധ നിറങ്ങളിലുള്ള ബാക്ക്​ഗ്രൗണ്ടിൽ ടെക്​സ്​റ്റ്​ സ്​റ്റാറ്റസായി സെറ്റ്​ ചെയ്യാം. 24 മണിക്കൂർ നേരത്തേക്കായിരിക്കും ഇൗ സ്​റ്റാറ്റസ്​ കാണാൻ സാധിക്കുക. ഇതിനൊപ്പം  യു.പി.​െഎ അടിസ്ഥാനമാക്കി ഇടപാടുകൾ നടത്തുന്നതിനായുള്ള ഫീച്ചറും വാട്​സ്​ ആപ്​ വൈകാതെ തന്നെ അവതരിപ്പിക്കുമെന്നാണ്​ റിപ്പോർട്ട്​.

Tags:    
News Summary - WhatsApp Gets Picture-in-Picture Video Calling Feature in Stable Builds–​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.