പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ച്​ വാട്​സ്​ ആപ്​

ആൻഡ്രോയിഡ്​ മൊബൈൽ ഉപയോഗിക്കുന്നവർക്കായി പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ച്​ വാട്​സ്​ ആപ്​. ആപ്​ തുറക്കാ ൻ ഫിംഗർപ്രിൻറ്​ സ്​കാനറാണ്​ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്​. നിലവിൽ ബീറ്റാ വേർഷനിലാണ്​ സേവനം ഉൾപ്പെടുത ്തിയിരിക്കുന്നത്​.

ടെക്​നോളജി വെബ്​സൈറ്റായ വാബീറ്റഇൻഫോയാണ്​ ഇതുമായി ബന്ധപ്പെട്ട വാർത്ത നൽകിയിരിക്കുന്നത്​. ആപ്പിളിൻെറ ഓപ്പറേറ്റിങ്​ സിസ്​റ്റമായ ഐ.ഒ.എസിൽ ഫീച്ചർ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു.

സെറ്റിങ്​സ്​-അക്കൗണ്ട്​-പ്രൈവസി-യൂസ്​ ഫിംഗർപ്രിൻറ്​ അൺലോക്ക്​ എന്നനിങ്ങനെയാണ്​ പുതിയ സേവനം ഉപയോഗിക്കാനുള്ള ക്രമം. നിരവധി തവണ ഫിംഗർപ്രിൻറ്​ വഴി ആപ്​ അൺലോക്ക്​ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടാൽ പിന്നീട്​ വാട്​സ്​ ആപ്​ കുറച്ച്​ നേരത്തേക്ക്​ ഉപയോഗിക്കാൻ സാധിക്കില്ല. പുതിയ സേവനം വാട്​സ്​ ആപിന്​ അധിക സുരക്ഷ നൽകുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​. ഇതിനൊപ്പം ഡാർക്ക്​ മോഡും വാട്​സ്​ ആപിനൊപ്പമെത്തും.

Tags:    
News Summary - WhatsApp Fingerprint Authentication-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.