വാട്​സ്​ ആപിൽ ഡാർക്ക്​ മോഡെത്തി

ദീർഘകാലത്തെ കാത്തിരിപ്പിന്​ വിരാമമിട്ട്​ വാട്​സ്​ ആപിൽ ഡാർക്​ മോഡെത്തി. ആൻഡ്രോയിഡിൻെറ ബീറ്റ പതിപ്പിലാണ് ​ ഡാർക്​ മോഡെത്തിയിരിക്കുന്നത്​. വാട്​സ്​ ആപിൻെറ ഡാർക്ക്​ മോഡ്​ പ്രകാരം ഹോം സ്​ക്രീനും സെറ്റിങ്​സ്​ മെനുവ ും ഡാർക്കക്​ തീമിലാണ്​. കോൺവർസേഷനിൽ ചാറ്റ്​ ബബിൾസ്​ മാത്രമാണ്​ കറുത്ത നിറത്തിലുള്ളത്​.

ടെക്​ സൈറ്റായ വാബീറ്റ ഇ​ൻഫോയാണ്​ വാട്​സ്​ ആപിൽ ഡാർക്ക്​ മോഡ്​ വന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ ആദ്യം പുറത്ത്​ വിട്ടിരിക്കുന്നത്​. ആൻഡ്രോയിഡ്​ ബീറ്റ വകഭേദം 2.20.13ലാണ്​ ഡാർക്ക്​ മോഡ്​ ലഭ്യമാവുക.

സെറ്റിങ്​സ്​- ചാറ്റ്​സ്​-ഡിസ്​​പ്ലേ-തീം-ഡാർക്ക്​ മോഡ്​ എന്ന രീതിയിൽ പുതിയ സംവിധാനം ആക്​ടിവേറ്റ്​ ചെയ്യാം. ആൻഡ്രോയിഡ്​ 10 ഓപ്പറേറ്റിങ്​ സിസ്​റ്റം ഉപയോഗിക്കുന്നവർക്കാണ്​ നിലവിൽ വാട്​സ്​ ആപ്​ ഡാർക്ക്​ ബോർഡ്​ ലഭ്യമാവുക. അതിൽ താഴെയുള്ള ഓപ്പറേറ്റിങ്​ സിസ്​റ്റത്തിലേക്ക്​ ഡാർക്ക്​ മോഡ്​ എപ്പോൾ എത്തുമെന്ന്​ വിവരങ്ങൾ ലഭ്യമല്ല.

Tags:    
News Summary - WhatsApp Dark Mode Rolling Out for Beta Testers on Android-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.