വാട്സ്​ ആപ്​ ടെക്സ്റ്റ്​ സ്റ്റാറ്റസ്​ ഫീച്ചർ വീണ്ടും അവതരിപ്പിക്കുന്നു

കാലിഫോർണിയ: വാട്സ്​ ആപ്​ ടെക്സ്റ്റ്​ സ്റ്റാറ്റസ്​ ഫീച്ചർ വീണ്ടും അവതരിപ്പിക്കുന്നു. ആൻഡ്രോയിഡിൽ നിലവിലുള്ള വാട്സ്​ ആപ് മെസഞ്ചർ​ അപ്ഡേറ്റ്​ ചെയ്ത്​ പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്​. എന്നാൽ ​െഎ.ഒ.എസിൽ വാട്​സ്​ ആപ്​ഇൗ സംവിധാനം അവതരിപ്പിക്കുന്നതിനെ കുറിച്ച്​ സൂചനകളൊന്നും നൽകിയിട്ടില്ല. നേരത്തെ സ്നാപ്ചാറ്റിന് സമാനമായി സ്റ്റാറ്റസായി വിഡിയോയും ചിത്രങ്ങളും നൽകുന്ന സംവിധാനം കമ്പനി അവതരിപ്പിച്ചിരുന്നു. ഇതോടെയാണ്​ പഴയ ടെക്സ്റ്റ്​ സ്റ്റാറ്റസ്​ ഫീച്ചർ വാട്സ്​ ആപിൽ നിന്ന്​ അപ്രത്യക്ഷമായത്​.

നേരത്തെ നിരവധി മാറ്റങ്ങളുമായി അവതരിപ്പിച്ച വാട്സ്​ ആപിെൻറ പുതിയ വേർഷന്​ തണുത്ത പ്രതികരണമാണ്​ ഉപയോക്താക്കളിൽ നിന്ന്​ ലഭിച്ചത്. പഴയ ടെക്സ്റ്റ്​ സ്റ്റാറ്റസ്​ ഫീച്ചർ ഒഴിവാക്കയത്​ പലരെയും നിരാശയിലാക്കിയിരുന്നു. പുതിയ ഫീച്ചറുകൾ വ്യക്​തികളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ഫീച്ചറുകളിൽ ചെറിയ മാറ്റങ്ങളുമായി വാട്സ്​ ആപ്​ വീണ്ടും രംഗത്തെത്തുന്നത്​.

Tags:    
News Summary - WhatsApp brings back ‘Text Status’ for Android users; coming soon on iOS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.