ഗ്രൂപ്പുകൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച്​ വാട്​സ്​ ആപ്​

ഗ്രൂപ്പുകൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച്​ മെസേജിങ്​ ആപായ വാട്​സ്​ ആപ്​. ഗ്രൂപ്പിനെ കുറിച്ചുള്ള വിവരണം ഉൾപ്പെടുത്തുന്നതിനുള്ള സംവിധാനമാണ്​ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്​. ആൻഡ്രോയിഡ്​, വിൻഡോസ്​ ഫോണുകളിലാവും പുതിയ അപ്​ഡേഷൻ ആദ്യം ലഭ്യമാകുക. നിലവിൽ വാട്​സ്​ ആപ്​ ബീറ്റവേർഷനിൽ പുതിയ സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്​. 

ഗ്രൂപ്പിലെ പ്രത്യേക അംഗത്തിന്​ ഇതിനെ സംബന്ധിച്ചുള്ള വിവരണം ഉൾപ്പെടുത്താനുള്ള സംവിധാനമാണ്​ വാട്​സ്​ ആപ്​ നൽകുക. ചാറ്റ്​ വിൻഡോയിൽ തന്നെ ഗ്രൂപ്പിനെ സംബന്ധിച്ചുള്ള വിവരണവും ലഭ്യമാകും. ഗ്രൂപ്പി​ലേക്ക്​ ആളുകളെ ക്ഷണിച്ചുള്ള ഇൻവിറ്റേഷൻ ലിങ്കിലും ഇൗ വിവരണം കാണാൻ സാധിക്കും. ഇതിനൊപ്പം ഗ്രൂപ്പ്​ മെമ്പർമാരെ സേർച്ച്​ ചെയ്​ത്​ കണ്ടെത്താനുള്ള സംവിധാനവ​ും വാട്​സ്​ ആപ്​ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്​. ​െഎഫോണിൽ ഇൗ സംവിധാനം നേരത്തെ തന്നെ ഉൾപ്പെടുത്തിയിരുന്നു.

വോയ്​സ്​ കോളിൽ നിന്ന്​ എളുപ്പത്തിൽ വിഡിയോ കോളിലേക്ക്​ മാറാനുള്ള സംവിധാനവും വാട്​സ്​ ആപ്​ നേര​ത്തെ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഇത്​ ആ​ൻഡ്രോയിഡിലും ഫെബ്രുവരിയിൽ ​െഎ.ഒ.എസിലും ഇത്​ കമ്പനി നൽകിയിരുന്നു.

Tags:    
News Summary - WhatsApp for Android Now Lets You Add Group Description, Search Participants, Switch to Video Call -Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.