വാട്​സ്​ ആപിന്​ പ്രതിദിനം 100 കോടി ഉപയോക്​താകൾ

കാലിഫോർണിയ: പ്രമുഖ മെസേജിങ്​ ആപായ വാട്​സ്​ ആപിന്​ പ്രതിദിനം 100 കോടി സജീവ ഉപയോക്​താകൾ. 5500 കോടി മെസേജുകളും നൂറു കോടി വീഡിയോകളുമാണ്​ ഇവരിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതെന്നും കമ്പനി വ്യക്​തമാക്കി. ഒൗദ്യോഗിക ബ്ലോഗിലൂടെയാണ്​ ഉപയോക്​താക്കളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ വാട്​സ്​ ആപ്​ പുറത്ത്​ വിട്ടത്​.

കൂടുതൽ ഉപയോഗപ്രദവും ആസ്വാദ്യകരവുമായ ഫീച്ചറുകൾ ജനങ്ങളിലെത്തിക്കാൻ വാട്​സ്​ ആപിന്​ പ്രതിബദ്ധതയുണ്ട്​. അതോടൊപ്പം കമ്പനിയിൽ നിന്ന്​ ജനങ്ങൾ പ്രതീക്ഷിക്കുന്ന വിശ്വാസ്യതയും സുരക്ഷിതത്വവും ലാളിത്യവും നിലനിർത്തുമെന്നും കമ്പനി ബ്ലോഗിൽ ഉറപ്പുനൽകുന്നു.

അതേ സമയം പ്രതിമാസം 200 കോടി ആളുകൾ ഫേസ്​ബുക്ക്​ ഉപയോഗിക്കുന്നുണ്ട്​. മാർക്ക്​ സക്കർബർഗാണ്​ ഇക്കാര്യം അറിയിച്ചത്​. വാട്​സ്​ ആപ്പിലെ സ്​റ്റാറ്റസ്​ സൗകരവും ഇൻസ്​റ്റാഗ്രാമിലെ സ്​റ്റോറീസ്​ സൗകര്യവും ദിവസേന ഉപയോഗിക്കുന്നവരുടെ എണ്ണം 25 കോടിയിലെത്തിയെന്നും സക്കർബർഗ്​ അറിയിച്ചു. സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും ഉപയോക്​താക്കളുടെ പിന്തുണയുണ്ടാവണമെന്നും സക്കർബർഗ്​ അഭ്യർഥിച്ചു.

Tags:    
News Summary - what,s up Connecting One Billion Users Every Day-technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.