നിരവധി പുതുമകളുമായി വാട്​സ്​ ആപ് ​ ബീറ്റ വെർഷൻ

കാലിഫോർണിയ: ലൈവ്​ ലൊക്കേഷൻ ഷെയറിങ്ങും, മെസേജുകൾ എഡിറ്റ്​ ചെയ്യാനും തിരിച്ച്​ വിളിക്കാനുളള സംവിധാനങ്ങൾ വാട്​സ്​ ആപ്  അവതരിപ്പിക്കുമെന്ന്​ നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇൗ സംവിധാനങ്ങൾ ഉൾപ്പെടുന്ന ബീറ്റ വെർഷൻ പ്ലേ സ്​റ്റോറിൽ വാട്​സ്​ ആപ്പ്​ ടെസ്​റ്റ്​ ചെയ്യുകയാണ്​. ടെസ്​റ്റിങ്ങ്​ സമയത്ത്​ തന്നെ വാട്​സ്​ ആപി​െൻറ ബീറ്റ വെർഷൻ ഉപഭോക്​താക്കൾക്കും ലഭ്യമാവും. നിലവിലുള്ള വാട്​സ്​ ആപിൽ ​അപ്​ഡേറ്റുകൾ ഡൗൺലോഡ്​ ചെയ്യുന്നതിലൂടെ പുതിയ വേർഷൻ ലഭ്യമാവില്ല അതിനായി വാട്​സ്​ ആപ് ബീറ്റവേർഷൻ ടെസ്​റ്റിങ്ങി​െൻറ ഭാഗമാവണം

ഇതിനായി ഗൂഗിളിൽ വാട്​സ്​ ആപ് ബീറ്റ ​െവർഷ​െൻറ സൈറ്റ്​ സെർച്ച്​ ചെയ്​തെടുക്കുക. അതിന്​ ശേഷം ഇൗ സൈറ്റിലെത്തി ഇമെയിൽ ഉൾ​പ്പെടെയുള്ള വിവരങ്ങൾ നൽകു​​േമ്പാൾ 'become a tester' എന്ന ഒാപ്​ഷൻ കാണും. ഇതിൽ ക്ലിക്ക്​ ചെയ്​ത്​  ഗൂഗിൾ പ്ലേ സ്​റ്റോറിലെത്തി വാട്​സ്​ ആപി​െൻറ ബീറ്റ വേർഷൻ ഡൗലോഡ്​ ചെയ്യാൻ സാധിക്കും.

വാട്​സ്​ ആപി​െൻറ പുതിയ വേർഷൻ ഉപയോഗിക്കു​േമ്പാൾ എന്തെങ്കിലും പ്രശ്​നങ്ങൾ കാണുകയാണെങ്കിൽ ബീറ്റ വേർഷൻ മാറ്റി പഴയ വേർഷൻ ഉപയോഗിക്കാനുള്ള സംവിധാനവും കമ്പനി നൽകുന്നുണ്ട്​. ഇതിനായി വാട്​സ്​ ആപിൽ ബീറ്റ വേർഷ​െൻറ്​ സൈറ്റിൽ ഇമെയിലുൾപ്പടെയുള്ള വിവരങ്ങൾ നൽകി ലോഗിൻ ചെയ്​തതിന്​ ശേഷം "Leave the testing program" എന്ന ഒാപ്​ഷനിൽ ക്ലിക്ക്​ ചെയ്​താൽ മതിയാകും.

Tags:    
News Summary - whats up beta version

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.