ന്യൂഡൽഹി: ഉപഗ്രഹവേധ മിസൈൽ വിജയകരമാക്കിയ നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ . താഴ്ന്ന സഞ്ചാരപാതയ ുള്ള (ലോ എർത്ത് ഒാർബിറ്റ് - ഭൂമിയിൽ നിന്ന് 160 മുതൽ 2000 കിലോമീറ്റർ ദൂരത്തിലുള്ള ബഹിരാകാശ പാതയാണിത്. അതിനു മുകള ിൽ മീഡിയം എർത്ത് ഒാർബിറ്റും അതിനു മേലെ ജിയോ സ്റ്റേഷനറി ഒാർബിറ്റ് എന്നും അറിയപ്പെടുന്നു) ഉപഗ്രഹങ്ങളെ നശി പ്പിക്കുന്ന മിസൈലുകളാണ് ഉപഗ്രഹവേധ മിസൈൽ.
ഇങ്ങനെ ഭൂമിയുടെ ഉപരിതലത്തിൽ 300 കിലോമീറ്റർ അകലെയായി മാത്രം (താഴ ്ന്ന ഒാർബിറ്റിലൂടെ) സഞ്ചരിച്ച ഉപഗ്രഹത്തെയാണ് ഇന്ത്യ വിേക്ഷപിച്ച ആൻറി സാറ്റലൈറ്റ് മിസൈൽ നശിപ്പിച്ചത്.
മിഷൻ ശക്തി എന്ന് പേരിട്ട പദ്ധതിയിൽ ഉപഗ്രഹത്തിെൻറ സഞ്ചാരപാത താഴ്ത്തിയ ശേഷമാണ് ഡി.ആർ.ഡി.ഒ ശാസ്ത്ര ജ്ഞർ ആൻറി സാറ്റലൈറ്റ് മിസൈൽ പരീക്ഷിച്ചത്. മൂന്ന് മിനിട്ടിനുള്ളിൽ ദൗത്യം പൂർത്തിയാക്കാൻ മിസൈലിന് സാധിച്ചു.
യു.എസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളിൽ മാത്രമായിരുന്നു ഉപഗ്രഹവേധ മിസൈലുകൾ ഉണ്ടായിരുന്നത്. ഇൗ ഗണത്തിലേക്കാണ് ഇന്ത്യയും എത്തിയത്. ഇൗ സാേങ്കതിക വിദ്യ കൈവശമുണ്ടെന്ന് ഇസ്രായേലും അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇതുവരെ പരീക്ഷിച്ചിട്ടില്ല.
മിഷൻ ശക്തി എന്തിന്?
ഗതാഗതം, വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്കാണ് രാജ്യങ്ങൾ പ്രധാനമായും ഉപഗ്രഹങ്ങളെ ഉപയോഗിക്കാറ്. മറ്റൊരു പ്രധാന ആവശ്യം രാജ്യങ്ങളുടെ മിസൈൽ ഉപയോഗങ്ങൾക്ക് നിർദേശം നൽകി വിജയിപ്പിക്കുക എന്നതാണ്. മിസൈലുകൾ കൃത്യമായ സ്ഥലങ്ങളിൽ പതിക്കുന്നതും മറ്റും ഉപഗ്രഹങ്ങളിൽ നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ചാണ്. ഇത്തരം ഉപഗ്രഹങ്ങളെ നശിപ്പിക്കുന്നതിലൂടെ ഒരു രാജ്യത്തിെൻറ മിസൈലുകളെ ഉപയോഗ ശൂന്യമാക്കാൻ സാധിക്കും.
ശീതയുദ്ധകാലത്താണ് യു.എസും റഷ്യയും ഉപഗ്രഹ വേധ മിസൈൽ പരീക്ഷിച്ചത്. ഇതുവരെയും ഒരു രാജ്യവും മറ്റൊരു രാജ്യത്തിെൻറ ഉപഗ്രഹങ്ങളെ തകർത്തിട്ടില്ല. പരീക്ഷണത്തിന് അതാത് രാജ്യത്തിെൻറ ഉപഗ്രഹങ്ങളെയാണ് ഉപയോഗിക്കാറ്. ഒാർബിറ്റിൽ തുടരുന്ന കാലഹരണപ്പെട്ട ഉപഗ്രഹങ്ങളാണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. ഇന്ത്യയും സ്വന്തം ഉപഗ്രഹമാണ് ഉപയോഗിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല.
വിവാദങ്ങൾ
ഉപഗ്രഹ വേധ മിസൈൽ പരീക്ഷണങ്ങൾ എല്ലാ തവണയും വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ബഹിരാകാശത്തെ ആയുധവത്കരണത്തിലേക്ക് നയിക്കുന്നതാണ് നടപടി എന്നാണ് വിമർശനങ്ങളുയരാറ്. ബഹിരാകാശ ആയുധവത്കരണം 1967ലെ ബഹിരാകാശ ഉടമ്പടി പ്രകാരം നിരോധിച്ചതാണ്.
പ്രധാനമന്ത്രി മോദി പ്രസംഗത്തിൽ ഇക്കാര്യം കൂട്ടിച്ചേർത്തിട്ടുണ്ട്. ഇത് പ്രതിരോധത്തിന് േവണ്ടി മാത്രമാണെന്നും ഇന്ത്യയുടെ ബഹിരാകാശ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണെന്നും പറഞ്ഞ മോദി ബഹിരാകാശ ആയുധവത്കരണത്തിന് ഇന്ത്യ എപ്പോഴും എതിരായിരിക്കുമെന്നും കൂട്ടിച്ചേർത്തു.
ഉപഗ്രഹ വേധ മിസൈൽ പ്രയോഗങ്ങൾ ബഹിരാകാശ മാലിന്യങ്ങൾക്കും വഴിവെക്കുന്നു. ബഹിരാകാശത്ത് തകർക്കപ്പെടുന്ന ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ മറ്റ് ബഹിരാകാശ പേടകങ്ങൾക്ക് ഭീഷണിയാകാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.