ഏറെപ്പേര്‍ കാത്തിരുന്ന വീഡിയോ കോളിങ് വാട്സാപ്പിലും എത്തി. അപ്ഡേഷന്‍ വഴി ചിലര്‍ക്ക് മാത്രമേ നിലവില്‍ ഈ സേവനം ഉപയോഗിക്കാന്‍ കഴിയൂ.  പുതിയ ആന്‍ഡ്രോയ്ഡ് പരീക്ഷണ പതിപ്പി   (2.16.318) ലാണ് വീഡിയോ കോളിങ് സേവനം ലഭിക്കുക. വീഡിയോ കോളിങ്ങുമായി ഗൂഗിളിന്‍െറ ഡ്യുവോ എത്തിയത് ഫേസ്ബുക്കിന്‍െറ ഉടമസ്ഥതയിലുള്ള വാട്സാപ്പിനെ ഏറെ അലോസരപ്പെടുത്തി കാണണം. 
 കോളിങ് ടാബില്‍ വോയ്സ്, വീഡിയോ കോള്‍ ഓപ്ഷനുകള്‍ കാണാന്‍ കഴിയും. വീഡിയോ, ഓഡിയോ കോള്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ടാകും. വിളിക്കുന്നവരും സ്വീകരിക്കുന്നവരും പുതിയ വാട്സാപ്പ് പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രമേ ഈ സംവിധാനം ലഭിക്കൂ. കോള്‍ സ്വീകരിക്കുന്ന വ്യക്തിക്ക് വീഡിയോ കോള്‍ ഇല്ളെങ്കില്‍ വോയസ്് കോളിങ് മാത്രമേ കഴിയൂ. വീഡിയോ കോളിങ്ങിനു മറ്റ് നൂതന സംവിധാനം കൂടി പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിവ്. അടുത്തിടെ വാട്സ്ാപ്പില്‍ ജിഫ് ചിത്രങ്ങളെ പിന്തുണ ഏര്‍പ്പെടുത്തിയിരുന്നു. 
Tags:    
News Summary - watsapp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.