സ്പെ​ക്​ട്രം ഫീസിൽ ഇളവില്ലെങ്കിൽ ഇന്ത്യ വിടുമെന്ന സൂചന നൽകി വോഡഫോൺ

മുംബൈ: സ്​പെക്​ട്രം ഫീസിൽ ഇളവ്​ നൽകിയില്ലെങ്കിൽ രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഇന്ത്യ വി ടുമെന്ന്​ സൂചന. കമ്പനിയുടെ സി.ഇ.ഒയെ ഉദ്ധരിച്ച്​ ദേശീയമാധ്യമങ്ങളാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. സ്​പെക്​ ട്രം ലൈസൻസ്​ ഇനത്തിൽ വോഡഫോണും ഐഡിയയും 4 ബില്യൺ ഡോളർ ​നൽകണമെന്ന്​ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ തുകയിൽ ഇളവ്​ വേണമെന്നാണ്​ വോഡഫോണിൻെറ ആവശ്യം.

സ്​പെക്​ട്രം തുകയുടെ കാര്യത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ ഇന്ത്യയിൽ നിന്ന്​ പിന്മാറുന്നതിനെ കുറിച്ച്​ ചിന്തിക്കേണ്ടി വരുമെന്ന്​ വോഡഫോൺ സി.ഇ.ഒ നിക്ക്​ പറഞ്ഞതായാണ്​ റിപ്പോർട്ടുകൾ.വോഡഫോൺ-ഐഡിയ സംയുക്​ത കമ്പനിയിൽ 45 ശതമാനം ഓഹരിയാണ്​ വോഡഫോണിനുള്ളത്​.

സ്​പെക്​ട്രം ചാർജ്​ അടക്കാൻ രണ്ട്​ വർഷം ​മോറ​ട്ടോറിയം നൽകുക, ലൈസൻസ്​ ഫീസ്​ താഴ്​ത്തുക, സുപ്രീംകോടതി വിധി പ്രകാരമുള്ള ബാധ്യതയിൽ പിഴയും പലിശയും ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ വോഡഫോൺ ഉന്നയിച്ചിരുന്നു. എന്നാൽ, ​ഇക്കാര്യത്തിൽ കമ്പനിക്ക്​ ഇളവ്​ നൽകുന്നതിനെതിരെ റിലയൻസ്​ ജിയോ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Vodafone cuts India business value to zero-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.