48 മെഗാപിക്​സൽ കാമറയുമായി മറ്റൊരു ഫോൺ കൂടി ഇന്ത്യൻ വിപണിയിലേക്ക്​

ഷവോമിയുമായി​ മൽസരിക്കാൻ 48 മെഗാപിക്​സലി​​െൻറ പിൻ കാമറയുമായി മറ്റൊരു ഫോൺ ഇന്ത്യൻ വിപണിയിലേക്ക്​ എത്തുന്നു . വിവോ വി 15 പ്രോയാണ്​ ഇന്ത്യയിൽ തരംഗമാവാൻ എത്തുന്നത്​. ഫോണി​​െൻറ ടീസർ വീഡിയോകൾ നേരത്തെ തന്നെ പുറത്ത്​ വന്നി രുന്നു. ഇപ്പോൾ ഫോൺ ഒൗദ്യോഗികമായി ആമസോണിൽ ലിസ്​റ്റ്​ ചെയ്​തു.

48 മെഗാപിക്​സലി​​െൻറ പിൻ കാമറയാണ്​ ഫോണി​​െൻറ പ്രധാന സവിശേഷത. 32 മെഗാപിക്​സലി​​െൻറ സെൽവഫി കാമറയും ഫോണിനൊപ്പം ഇണക്കിചേർത്തിരിക്കുന്നു. ഇൻ ഡിസ്​പ്ലേ ഫിംഗർപ്രിൻറ്​ സെൻസറുമായിട്ടാണ്​ വിവോയുടെ പുതിയ ഫോണി​​െൻറ വരവ്​. ഫെബ്രുവരി 20ന്​ ഇന്ത്യൻ വിപണിയിൽ ഫോൺ പുറത്തിറങ്ങുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

48 മെഗാപിക്​സലി​​െൻറ പ്രധാന കാമറക്കൊപ്പം 12 മെഗാപിക്​സലി​​െൻറ മറ്റൊരു കാമറയും ഫോണിലുണ്ടാകും. ഏകദേശം 25,990 രൂപയായിരിക്കും ഫോണി​​െൻറ വില. 48 മെഗാപിക്​സൽ കാമറ ശേഷിയുള്ള ​േ​ഫാണായ നോട്ട്​ 7 പുറത്തിറക്കുമെന്ന്​ ഷവോമി നേരത്തെ വ്യക്​തിമാക്കിയിരുന്നു.

Tags:    
News Summary - Vivo V15 Pro Teased on Amazon With 48-Megapixel-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.