െഎഫോൺ ഉപയോഗിക്കാറില്ല; ന്യൂയോർക്ക്​ ടൈംസ്​ വാർത്തയെ തള്ളി ട്രംപ്​

വാഷിങ്​ടൺ: റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ അമേരിക്കൻ പ്രസിഡൻറി​​െൻറ ഫോൺ ചോർത്തു​ന്നുവെന്ന വാർത്തകൾ തള്ളി ഡോണൾഡ്​ ട്രംപ്​. ത​​െൻറ സെൽഫോൺ ഉപയോഗത്തെ കുറിച്ചുള്ള റിപ്പോർട്ട്​ പൂർണമായും തെറ്റാണെന്ന്​ ട്രംപ്​ ട്വീറ്റ്​ ചെയ്​തു. അത്​ തിരുത്താൻ ഇപ്പോൾ തനിക്ക്​ സമയമില്ല. സർക്കാർ നിർമിക്കുന്ന ഫോണുകൾ മാത്രമാണ്​ താൻ ഉ​പയോഗിക്കുന്നതെന്നും ട്രംപ്​ വ്യക്​തമാക്കി.

​ട്രംപ്​ ഉപയോഗിക്കുന്ന ​െഎഫോണിലെ ചിപ്​സെറ്റ്​ വഴി ചൈനയും റഷ്യയും വിവരങ്ങൾ ചോർത്തുന്നുവെന്നായിരുന്നു ന്യൂയോർക്ക്​ ടൈംസി​​െൻറ റിപ്പോർട്ട്​. സർക്കാർ നിർമിക്കുന്ന ഫോണല്ലാതെ ട്രംപ്​ ​െഎഫോൺ ഉപയോഗിക്കുന്നതിനെതിരെ അമേരിക്കയിലെ ഇൻറലിജൻസ്​ ഒാഫീസർമാരും രംഗത്തെത്തിയിരുന്നു.

​െഎഫോൺ ഉപയോഗിച്ചുള്ള​ ട്രംപ്​ ഒൗദ്യോഗിക സംഭാഷണങ്ങൾ പലപ്പോഴും ഇൻറലിജൻസ്​ ഏജൻസികൾക്ക്​ വെല്ലുവിളി സൃഷ്​ടിച്ചിരുന്നുവെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്​ പിന്നാലെയാണ്​ ട്രംപ്​ ഇക്കാര്യത്തിൽ വ്യക്​തതയുമായി രംഗത്തെത്തിയിരിക്കുന്നത്​.

Tags:    
News Summary - "Use Government Phones": Trump Denies China Spies-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.