യൂട്യൂബിൽ ഇന്ത്യ-സ്വീഡിഷ്​ പോര്​; ഇന്ത്യൻ ചാനൽ കുത്തകയെന്ന്​ ബ്രിട്ടീഷ്​ പാർട്ടി

വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യൂട്യൂബിൽ കുറച്ച്​ മാസങ്ങളായി ഇന്ത്യ-സ്വീഡിഷ്​ പോരാണ് നടക്കുന്നത്​​. ഇന്ത്യൻ സംഗീത രംഗത്തെ വമ്പൻമാരായ ടി സീരീസും സ്വീഡിഷ്​ ഗെയിം റിവ്യൂവറായ പ്യൂഡൈപൈയുമാണ്​ സബ്​സ്​ക്രൈബർമാരുടെ എണ്ണത്ത ിൽ മത്സരിക്കുന്നത്​. എട്ട്​ കോടി സബ്​സ്​​ക്രൈബർമാർ വീതമാണ്​ ഇരു ചാനലുകൾക്കുമുള്ളത്​.​ യൂട്യൂബിലൂടെ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന ചാനലുകളും ഇവ രണ്ടുമാണ്​.

ഇരുവരും തമ്മിലുള്ള മത്സരം ആഗോളതലത്തിൽ വൻ ചർച്ചക്കാണ്​ വഴിവെച്ചത്​. എന്നാൽ ഏറ്റവും ഒടുവിൽ ഇൗ സംഭവത്തിന്​ എരിവ്​ പകർന്ന്​കൊണ്ട്​ ബ്രിട്ടനിനെ വലതുപക്ഷ പാർട്ടിയായ ഉകിപ്​ രംഗത്തെത്തി.

ഇൻറർനെറ്റിനെ ദുരുപയോഗം ചെയ്യുന്നതിനെതിരെ യൂറോപ്യൻ യൂണിയൻ കൊണ്ടുവന്ന നിയന്ത്രണത്തിനെതിരെയുള്ള ഹരജിയിൽ ഒപ്പിടാൻ ആവശ്യപ്പെടുന്ന ട്വീറ്റിലാണ്​ ഉകിപ്​ പ്യൂഡൈപൈയെ എല്ലാവരും സഹായിക്കണമെന്ന്​ ആവശ്യപ്പെടുന്നത്​.

കുത്തക കമ്പനിയായ ടി സീരീസിനെ യൂട്യൂബിലെ ഒന്നാം നമ്പറിൽ നിന്നും മാറ്റാൻ പ്യൂഡൈപൈയെ സബ്​സ്​ക്രൈബ്​ ചെയ്യാൻ ഉകിപ്​ പറയുന്ന ഭാഗം ട്വിറ്ററിൽ കൗതുകത്തോടെയാണ്​ ആളുകൾ പങ്കുവെച്ചത്​.

Full View
Tags:    
News Summary - Ukip declares it stands with PewDiePie-technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.