യു.കെയിൽ 5ജി നെറ്റ്​വർക്ക്​ സ്ഥാപിക്കാൻ വാവേയ്​ക്ക്​ നിയന്ത്രണങ്ങളോടെ അനുമതി

ലണ്ടൻ: അഞ്ചാം തലമുറ മൊബൈൽ നെറ്റ്​വർക്ക്​ സ്ഥാപിക്കാൻ വാവേയുടെ സഹായം തേടി യു.കെ. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊട ുവിലാണ്​ വാവേയ്​ക്ക്​ യു.കെ അനുമതി നൽകിയത്​. വാവേയ്​ വഴി ചൈന വിവരങ്ങൾ ചോർത്തുന്നുവെന്ന വാർത്തകൾക്കിടെയാണ്​ യു.കെയുടെ നടപടി.

വാവേയ്​ക്ക്​ അനുമതി ലഭിച്ചതോടെ യു.കെയിലെ മൊബൈൽ ഓപ്പറേറ്റർമാർക്ക്​ 5ജി നെറ്റ്​വർക്ക്​ സ്ഥാപിക്കാൻ വാവേയുടെ ഉപകരണങ്ങൾ ഉപയോഗിക്കാം. വ​ാവേയുടെ ഉപകരണങ്ങൾക്ക്​ സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക മുന്നോട്ട്​ പോകുന്നതിനിടെയാണ്​ യു.കെയുടെ നീക്കം.

വാവേയുടെ വിഷയത്തിൽ ​യു.കെ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ കടുത്ത സമ്മർദ്ദത്തിലായിരുന്നു. ഇക്കാര്യത്തിൽ അമേരിക്കൻ നിലപാട്​ അംഗീകരിക്കണമെന്ന്​ അദ്ദേഹത്തി​​െൻറ പാർട്ടിയിൽ നിന്ന്​ തന്നെ അഭിപ്രായമുയർന്നിരുന്നു. 2003 മുതൽ തന്നെ സർക്കാറി​​െൻറ മേൽനോട്ടത്തിൽ വാവേയ്​ യു.കെയിൽ പ്രവർത്തിക്കുന്നുണ്ട്​.

Tags:    
News Summary - UK will allow Huawei to help build its 5G network

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.