പാരഗ്​ അഗർവാൾ ട്വിറ്ററി​െൻറ സി.ടി.ഒയാവും

മുംബൈ: ബോംബൈ ​െഎ.​െഎ.ടിയിൽ നിന്ന്​ പഠനം പൂർത്തിയാക്കിയ പാരഗ്​ അഗർവാൾ മൈക്രോ ​ബ്ലോഗിങ്​ സൈറ്റായ ട്വിറ്ററി​​​െൻറ ചീഫ്​ ടെക്​നോളജി ഒാഫീസറാവും.

​​െഎ.​െഎ.ടിയിൽ നിന്ന്​ എൻജിനീയറിങ്​ പഠനം പൂർത്തിയാക്കിയ ശേഷം സ്​റ്റാൻഫോർഡ്​ യൂനിവേഴ്​സിറ്റിയിൽ നിന്ന്​ പി.എച്ച്​.ഡിയും അഗർവാൾ നേടിയിരുന്നു. അഡം മെസഞ്ചർ എന്ന കമ്പനിയിൽ ​ജോലി ചെയ്​താണ്​ എൻജിനിയറങ്​ കരിയർ ആരംഭിച്ചത്​. 2011ൽ പരസ്യവിഭാഗം എൻജിനിയറായാണ്​ അഗർവാൾ ട്വിറ്ററിലെത്തുന്നത്​. 

ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​, മെഷീൻ ലേണിങ്​ തുടങ്ങിയവയിൽ ട്വിറ്റർ നടത്തുന്ന ഗവേഷണങ്ങൾക്ക്​ ഇനി നേതൃത്വം നൽകുന്നത്​ അഗർവാളായിരിക്കും. ട്വിറ്ററി​​​െൻറ സാ​േങ്കതിക മുന്നേറ്റത്തിന്​ പ്രധാനപ്പെട്ട പ​ങ്കാണ്​ അഗർവാൾ വഹിച്ചതെന്ന്​ കമ്പനി വ്യക്​തമാക്കി.

Tags:    
News Summary - Twitter appoints IIT-Bombay alumnus Parag Agrawal as new CTO-Technolgy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.