5ജിയും 6ജിയും എത്രയും വേഗം​ വേണം; ഇല്ലെങ്കിൽ അമേരിക്ക പിറകിലാവും -ട്രംപ്​

ന്യൂയോർക്ക്​: അമേരിക്കയിൽ എത്രയും പെട്ടന്ന്​ 5ജി ടെക്​നോളജിയും 6ജി ടെക്​നോളജിയും അവതരിപ്പിക്കണമെന്ന്​ പ് രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. നിലവിലുള്ള 4ജിയേക്കാൾ കൂടുതൽ കരുത്തുറ്റതും വേഗതയുള്ളതും സ്​മാർട്ടുമായ പുതിയ നെറ്റ ്​വർക്​ ആദ്യം അമേരിക്കയിലെത്തിക്കാൻ കമ്പനികൾ പരമാവധി പരിശ്രമിക്കണമെന്ന്​ ട്രംപ്​ ട്വിറ്ററിൽ കുറിച്ചു.

ഇത്തരം സാ​​േങ്കതിക വിദ്യകൾ അമേരിക്കയിൽ വേഗത്തിൽ​ അവതരിപ്പിച്ചില്ലെങ്കിൽ നമ്മൾ പിറകിലാവും. അതിന്​ അവസരമൊരു ക്കരുതെന്നും ട്രംപ്​ ട്വിറ്ററിലൂടെ അറിയിച്ചു. ട്രംപി​​​​​​െൻറ തെര​ഞ്ഞെടുപ്പ്​ ആപ്​ത വാക്യമായ ‘അമേരിക്ക ഫസ് റ്റി​’​​​​​െൻറ ഭാഗമായാണ്​ പുതിയ ട്വീറ്റെന്നാണ്​ സൂചന​. ലോകത്തെ എല്ലാ പുതിയ നൂതന സാ​േങ്കതിക വിദ്യകളും അമേരിക്കയിൽ നിന്നും നിർമിക്കപ്പെടണമെന്നും ആദ്യം അമേരിക്കയിൽ അവതരിപ്പിക്കണമെന്നുമാണ്​ ട്രംപ്​ പറഞ്ഞുവന്നത്​.

എന്തായാലും ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ട്രംപിനെ ട്രോളിക്കൊണ്ട്​ നിരവധിപേരാണ്​ എത്തുന്നത്​. എത്രയും വേഗം​ ട്രംപിനെ പ്രസിഡൻറ്​ സ്ഥാനത്ത്​ നിന്ന്​ നീക്കണമെന്നും 6ജിയല്ല ശുദ്ധ ജലമാണ്​ അമേരിക്കകാരുടെ ആവശ്യമെന്ന തരത്തിലുള്ള ആയിരക്കണക്കിന്​ കമൻറുകളാണ്​ ട്രംപി​​​​​​െൻറ ട്വീറ്റിന്​ ലഭിക്കുന്നത്​.

Tags:    
News Summary - Trump demands 6G technology in rant against American companies-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.