വിമാനത്തിൽ ഇൻറർനെറ്റ്​; ട്രായ്​ നിർദേശം ഉടൻ

ന്യൂഡൽഹി: വിമാനത്തിൽ ഇൻറർ​നെറ്റ്​ ഉ​പയോഗിക്കാൻ അവസരമൊരുങ്ങുന്നു. ഇതിനായി ഇൻഫ്​ലൈറ്റ്​ കണക്​ടിവിറ്റി(​െഎ.എഫ്​.സി) സംവിധാനമായിരിക്കും ട്രായ്​ നടപ്പിലാക്കുക. 

വിമാനങ്ങളിൽ ഇൻറർനെറ്റ്​ സംവിധാനം നടപ്പിലാക്കുന്നത്​ സംബന്ധിച്ച്​ പഠനങ്ങൾ നടത്തി വരികയാണെന്ന്​ ട്രായ്​ ചെയർമാൻ ആർ.എസ്​ ശർമ്മ പറഞ്ഞു. ഇൗ മാസം അവസാനത്തോടെ ഇക്കാര്യം സംബന്ധിച്ച്​ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും ട്രായ്​ വ്യക്​തമാക്കി. 

രണ്ട്​ വർഷം മുമ്പ്​ വിമാനങ്ങളിൽ ഇൻറർനെറ്റ്​ സംവിധാനം ആരംഭിക്കുന്നത്​ സംബന്ധിച്ച്​ വ്യോമയാന മന്ത്രാലയം നിർദേശം സമർപ്പിച്ചിരുന്നു. എന്നാൽ വിവിധ മന്ത്രാലയങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ ഇക്കാര്യത്തിൽ തീരുമാനം നീളുകയായിരുന്നു.

Tags:    
News Summary - TRAI to Release In-Flight Connectivity Recommendations by Month-End-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.