കൃത്രിമ ബുദ്ധിയും ഡിജിറ്റൽവത്കരണവും; ടെക് @ 2017

ടെക്​നോളജി രംഗത്ത്​ വൻ കുതിച്ചുചാട്ടമുണ്ടാക്കിയ വർഷമാണ്​ 2017. ആർട്ടിഫിഷ്യൽ ഇൻറലിജൻസി​​​​​​​​​​​െൻറ കടന്ന്​കയറ്റവും വിർച്വൽ റിയാലിറ്റിയുടെ വ്യാപകമായ ഉപയോഗവും ആൻഡ്രോയ്​ഡ്​, ​െഎ.ഒ.എസ്​ ഒ​പറേറ്റിങ്​ സിസ്​റ്റങ്ങളുടെ മേന്മ കൂട്ടിയതും സകല സ്​ക്രീൻ, കാമറാ സമവാക്യങ്ങളെയും കാറ്റിൽ പറത്തി സ്​മാർട്​ഫോൺ കമ്പനികൾ ​‘ബേസൽ ലെസ്,​ ഇരട്ട കാമറ’ ഫോണുകൾ വിപണിയിലിറക്കിയതുമൊക്കെ ഇൗ വർഷത്തെ ചില വൈറൽ ടെക്​നോളജിക്കഥകളാണ്​.  

പുതിയ കണ്ടുപിടുത്തങ്ങളേക്കാളേറെ നിലവിലുള്ള പല സംഭവങ്ങളുടെ ജനകീയതയും മേന്മയും വർധിച്ചതാണ്​​​ ഇൗ വർഷം ടെക്​ രംഗത്തുനിന്നുള്ള വിശേഷങ്ങളിൽ പലതും. ബ്ലൂ വെയിൽ, വാനാക്രൈ റാൻസംവെയർ സൈബർ ആക്രമണം തുടങ്ങിയവ ഇൗ വർഷത്തെ വിവര സാ​േങ്കതിക രംഗത്തെ ദുരന്ത കഥയായതും മറക്കാനാവില്ല.

നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം സ്​മാർട്​ ആകുന്ന അവസ്​ഥയിലേക്കുള്ള ചുവട്​ വെപ്പായി വാച്ചുകളും കണ്ണടകളു​ം വരെ സ്​മാർട്​ ആയി, സ്​മാർട്​ ഫോൺ കമ്പനികൾ കസ്​റ്റമേഴ്​സി​​​​​​​​​​​െൻറ ഫിറ്റ്​നസ് ലക്ഷ്യം വെച്ച്​ കൊണ്ട്​ സ്​മാർട്​ ഗിയർ ​ വാച്ചുകൾ നിർമിക്കാൻ തുടങ്ങിയിട്ട്​ കുറച്ചായെങ്കിലും ഇൗ വർഷം അത്​ വ്യാപകമായി ഉപയോഗത്തിൽ വന്നു. സ്​മാർട്​ ബൾബുകൾ, സ്​മാർട്​ സ്​പീക്കർ, സ്​മാർട്​ സെക്യൂരിറ്റി കാമറകൾ തുടങ്ങിയ ഡിവൈസുകളും  വ്യാപകമായി. 

ബിറ്റ്​കോയിൽ, ക്രിപ്​റ്റോ കോയിൻ തുടങ്ങിയ ഡിജിറ്റൽ കറൻസികൾ ഉപയോഗിക്കാനും അതിൽ നിക്ഷേപം നടത്താനും കൂടുതൽ പേർ മുന്നോട്ട്​ വന്നത്​ ഇൗ വർഷത്തെ വഴിത്തിരിവുകളിൽ പെടുന്നു. ദിവസങ്ങൾക്ക്​ മുമ്പ് അമിതാഭ്​ ബച്ചൻ​ വാർത്തകളിൽ നിറഞ്ഞ്​ നിന്നത്​ കോടികളുടെ ബിറ്റ്​ കോയിൻ നിക്ഷേപത്തെ തുടർന്നാണല്ലോ. ബിറ്റ്​ കോയിൻ ലാഭത്തിലെന്നും നഷ്​ടത്തിലെന്നുമൊക്കെ ​േകട്ട്​ വായും പൊളിച്ചിരുന്നവർ അതിനെ കുറിച്ച്​ പഠിക്കാൻ ആരംഭിച്ചതിന്​ തെളിവാണ്​ ഗൂഗിൾ സേർച്ചിൽ ബിറ്റ്​ കോയിന്​ കിട്ടിയ സേർച്ച്​ ഹിറ്റുകളുടെ എണ്ണം. 

എല്ലാർക്കും ​േഫാണ​ും നെറ്റും

സ്​മാർട്​​ േഫാൺ ഉപയോഗത്തിൽ ഭീമമായ വർധനവ്​ വന്ന വർഷമാണ്​ 2017. മികച്ച ഫീച്ചറുകൾ ഉൾപെടുത്തി കമ്പനികൾ ബജറ്റ് സ്​മാർട്​ഫോണുകൾ ഇറക്കിയതും ഒാൺലൈൻ ഷോപ്പുകളിൽ നൽകിയ ആകർഷകമായ ഒാഫറുകളുമൊക്കെ ഇതിന്​ ആക്കം കൂട്ടി. സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ജിയോയുടെ ഡിജിറ്റൽ വിപ്ലവം ഇൗ വർഷം വലിയ മാറ്റങ്ങളാണ്​ സൃഷ്​ടിച്ചത്​.  വില കുറഞ്ഞ 4ജി സ്​മാർട്​ ഫോണുകളിറക്കിയും മൊബൈൽ ഡാറ്റക്ക്​ അനിയന്ത്രിതമായി വിലകുറച്ചും കമ്പനികൾ മൽസരിച്ചതോടെ ഇൗ വർഷം ഒരു സമ്പൂർണ്ണ ഡിജിറ്റൽ വർഷമായി.

സ്​മാർട്ടർ ഫോണുകൾ

ഫോണുകൾ  സ്​മാർട്​ ആകു​േമ്പാൾ ആണല്ലോ അവയെ സ്​മാർട്​ ​േഫാൺ എന്ന്​ വിളിക്കുന്നത്​. കീപാടിൽ നിന്നും ടച്ച്​ സ്​ക്രീൻ ഫോണുകളിലേക്ക്​ വളർന്ന ​മൊബൈൽ ചരിത്രമായിരിക്കാം ഇൗ മേഖലയിലെ ആദ്യത്തെ സ്​മാർട്​ കാൽവെപ്പ്​. തുടർന്നിങ്ങോട്ട്​ വർഷാവർഷം പല തരത്തിലുള്ള ​േഫാണുകൾ ഇറങ്ങി ​െഎഫോണും സാംസങ്ങും മറ്റ്​ കമ്പനികളും മൽസരിച്ച്​ പുതുപുത്തൻ ഫീച്ചറുകൾ അടങ്ങിയ ഫോണുകളിറക്കാൻ തുടങ്ങി. 

2017​െ​ൻറ തുടക്കത്തിൽ ഒരു പക്ഷെ പലരും ചിന്തിച്ചിരിക്കാം. ഇനി എന്ത്​ ? സ്​മാർട്​ ഫോണുകൾ കൂടുതൽ സ്​മാർട്​ ആകുമോ ? ഇതിനപ്പുറം എന്താണ്​ പുതുതായി കൊണ്ട്​ വരാനാവുക ? ഇവിടെ അവസാനിക്കുന്നു ഇൗ മേഖലയിലെ ഇന്നൊവേഷൻ. 
എന്നാൽ അതൊന്നുമായിരുന്നില്ല വാസ്​തവം.

ഫോണുകൾ അടിമുടി മാറി. കാര്യങ്ങൾ കൂടുതൽ എളുപ്പവും വേഗവുമായി. രൂപവും ഭാവവും മാറി.  കഴിഞ്ഞ ഏപ്രിലിൽ സാംസങ്ങ്​ അവരുടെ ഫ്ലാഗ്​ഷിപ്പായ ഗാലക്​സി സീരീസിലേക്ക്​ പുതിയ അവതാരത്തെ കൊണ്ട്​ വന്നു. ഗാലക്​സി എസ്​ 8. മിനിമൽ ബെസൽ ഡിസ്​പ്ലേയായിരുന്നു അതി​​​​​​​​​​​െൻറ പ്രത്യേകത. സ്​മാർട്​ ഫോൺ സ്​ക്രീനുകൾക്ക്​ ചുറ്റുമുണ്ടായിരുന്ന ബോർഡർ ചുരുങ്ങുകയും അവ അപഹരിച്ചിരുന്ന സ​്​പേസ്​ കൂടി ഉൾപെടുത്തി കൂടുതൽ വലിപ്പമുള്ള ഡിസ്​പ്ലേ ഒരുക്കുകയായിരുന്നു സാംസങ്ങ്​. 

എസ്​ 8 കണ്ട്​ കണ്ണ്​ തള്ളിയ ആപ്പിൾ ഇടം വലം നോക്കാതെ പുതിയ ​െഎഫോൺ എക്​സ്​ വിപണിയിൽ ഇറക്കി.  ഒടുവിൽ ബെസൽ ലെസ്​ ഡിസ്​പ്ലേ കൊണ്ട്​ തട്ടി നടക്കാനാവാത്ത അവസ്​ഥ വന്നു. വിവിധ കമ്പനികളുടെ 10000 രൂപയുടെത്​ മുതൽ 80000 രൂപയുടെ ഫോണുകളിൽ വരെ ഇന്ന്​ പുതിയ ഡിസ്​പ്ലേ സമവാക്യമായ 18:19 റേഷ്യോയോട്​ കൂടിയ സ്​ക്രീൻ നമുക്ക്​ കാണാം. 

ഡ്യുവൽ ക്യാമറയാണ്​ അടുത്ത മാറ്റം. മുൻ കാമറാ സംവിധാനം തന്ന ആനന്ദങ്ങൾ അവസാനിക്കുന്നതിന്​ മുന്നേ സ്​മാർട്​ ഫോണുകളിൽ മുന്നിലും പിന്നിലുമൊക്കെ ഇരട്ട കാമറ ഘടിപ്പിച്ച്​ ഞെട്ടിച്ചു കമ്പനികൾ. സൂം ചെയ്​താൽ ക്ലാരിറ്റി കുറയാത്ത, ബൊക്കേ എഫക്​റ്റ്​ തരുന്ന, പോർട്രെയിറ്റ്​ മോഡ് ഉൾപെടുന്ന ഇൗ സംവിധാനമാണ്​ ഇൗ വർഷത്തെ ഏറ്റവും സ്​മാർട്ടായ മാറ്റങ്ങളിലൊന്ന്​. ബാറ്ററി ലൈഫിൽ വരുത്തിയ വർധനവ്​ മറ്റൊരു വിപ്ലവമാണ്​. ഇന്ന്​ സ്​മാർട്​ ഫോണുകളിൽ ഫാസ്​റ്റ്​ ചാർജിങും കൂടുതൽ ബാറ്ററി ജീവിതവുമാണ്​ കസ്​റ്റമേഴ്​സി​​​​​​​​​​​െൻറ  പ്രധാന ഡിമാൻറുകൾ.

സ്​മാർട്​ ഫോൺ ഒാഫ്​ ദി ഇയർ

ആപ്പിൾ ​െഎഫോൺ എക്​സ്​ തന്നെയാണ്​ ഇൗ വർഷത്തെ മികച്ച സ്​മാർട്​ ഫോൺ. ​െഎഫോൺ കുടുംബത്തിൽ ഏറ്റവും സുന്ദരനായാണ്​ എക്​സിനെ ആപ്പിൾ നിർമിച്ചിരിക്കുന്നത്​. ഒരുപാട്​ വിശേഷങ്ങൾ ഉണ്ടെങ്കിലും ​െഎഫോൺ എക്​സ്​ ചർച്ചയായി മാറിയത്​ അതി​​​​​​​​​​​െൻറ രൂപത്തി​​​​​​​​​​​െൻറ പുറത്താണ്​.  

ഹോം ബട്ടണ്‍ ഒഴിവാക്കി ബെസിൽലെസ്​ ഫുള്‍ ​ഫ്രോണ്ടല്‍ ഡിസ്​പ്ലേയാണ്​ ​xന്. പിറകിലെ മെറ്റൽ ഗ്ലാസ് ഡിസൈനും ഭംഗി കൂട്ടുന്നു. ഫിംഗർ പ്രിൻറ്​ സെൻസറിന്​ പകരം മുഖം തിരിച്ചറിഞ്ഞ്​ ഫോൺ അൺലോക്ക്​ ചേയ്യുന്ന ഫേസ്​ ​െഎഡി സംവിധാനമാണ്​ എക്​സിൽ. ഫേസ്​ ​െഎഡി സംവിധാനം സാധ്യമാക്കാൻ ഇൻഫ്രാറഡ്​, ഡോട്ട്​ പ്രൊജക്​ടർ എന്നിവ X​​​​​​​​​​​​​​െൻറ മുൻ കാമറയിൽ ചേർത്തിട്ടുണ്ട്​. 5.8 ഇഞ്ച്​ ഒ.എൽ.ഇ ഡി ഡിസ്​​പ്ലേയാണ്​ ​െഎഫോൺ എക്​സിന്​​. കരുത്ത്​ കൂടിയ  ബയോണിക്​ A11  ചിപ്പായിരിക്കും ​ഫോണി​​​​​​​​​​​​​​​​​​​​െൻറ ഹൃദയം. മുമ്പുണ്ടായിരുന്ന ചിപ്പിനേക്കാൾ 70 ശതമാനം മികച്ച പെർഫോമൻസ്​ ഇൗ ചിപ്പിനുണ്ടാകുമെന്നാണ്​ ആപ്പിളി​​​​​​​​​​​​​​​​​​​​െൻറ അവകാശവാദം.

വൈഡ്​ ആ​ംഗിൾ,ടെലി ഫോ​േട്ടാ ലെൻസ്​ അടങ്ങിയ 12 മെഗാ പിക്​സൽ സെൻസറുള്ള ഡ്യുവൽ കാമറ തന്നെയാണ്​ x ​​​​െൻ കരുത്ത്​.  പിൻ കാമറ രണ്ടും 12 മെഗാപിക്​സലാണ്​ f/1.8 & f/2.4 അപെർചറാണ്​ ഇരുകാമറകൾക്കും 7 മെഗാപിക്​സൽ മുൻ കാമറക്ക്​  f/2.2 അപർചറുണ്ട്​. 

മുഖ്യ എതിരാളികളായ ഗൂഗിളി​​​​​​​​​​​െൻറ പിക്​സൽ 2 എക്​സലും സാംസങ്ങി​​​​​​​​​​​െൻറ എസ്​ 8 പ്ലസും പല കാര്യങ്ങളിലും ​െഎഫോൺ എക്​സിന്​ മുകളിലാണെങ്കിലും ഇൗ വർഷം ആപ്പിൾ തന്നെയാണ്​ സ്​മാർട്​ ഫോൺ ലോകം കീഴടക്കിയത്​.
ഇൗ വർഷത്തെ മികച്ച അഞ്ച്​ ഫ്ലാഗ്​ഷിപ്പുകൾ ഇവയാണ്​.

1 ​െഎ​േഫാൺ എക്​സ്​
2 സാംസങ്​ സ8 പ്ലസ്​
3 ഗൂഗിൾ പിക്​സൽ 2 എക്​സൽ
4 ഹുആവേ മൈറ്റ്​ ടെൻ പ്രോ
5 എൽ.ജി വി 30

വൺ പ്ലസ്​ 5ടിയും ഗാലക്​സി നോട്​ 8ഉം ഒക്കെ ഇൗ വർഷം മികച്ച അഭിപ്രായം നേടിയ ഫോണുകളിൽ പെട്ടത്​ തന്നെ. ബഡ്​ജറ്റ്​ സ്​മാർട്​ ഫോൺ വിഭാഗത്തിൽ മോട്ടറോളയും ഷവോമിയും ഇറക്കിയ​ മോഡലുകൾ മിക്കവയും വിപണി കീഴടക്കിയ കാഴ്​ചയും കണ്ടു.

എ.​െഎ അഥവാ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​

കൃത്രിമ ബുദ്ധി അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസി​​​​​​​​​​​െൻറ (എ.​െഎ) കടന്ന്​ കയറ്റം കണ്ട വർഷമാണ്​ 2017. മനുഷ്യ ബുദ്ധിയും പ്രതികരണവും ആവശ്യമുള്ള പ്രവർത്തികൾ കമ്പ്യൂട്ടർ സിസ്റ്റത്തെക്കൊണ്ട് ചെയ്യിക്കാൻ വേണ്ട സംവിധാനം വികസിപ്പിക്കുന്ന വിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രാധാന്യം നിത്യജീവിതത്തിൽ കൂടിവരുകയാണ്. 2035-ഓടെ ‘കൃത്രിമ ബുദ്ധി‘ വഴി 40% വരെ ഉത്പാദനം സാധ്യമാകുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്​. ഇപ്പോൾത്തന്നെ ഗൂഗിൾ, ഐബിഎം, ആപ്പിൾ, ഫേസ് ബുക്, മൈക്രോസോഫ്ട് തുടങ്ങിയ ഭീമന്മാർ ഈ രംഗത്ത് ആഴത്തിലുള്ള  പരീക്ഷണങ്ങളിലാണ്​.

ബാങ്കിങ്ങിലും ആതുര മേഖലയിലും മറ്റും നിരന്തരമായി എ.​െഎയുടെ അനന്ത സാധ്യതകൾ ഉപയോഗിച്ചു.  സ്​മാർട്​ ഫോണുകളിലും മറ്റ്​ ഗാഡ്​ജറ്റുകളിലും എ.​െഎ  സംവിധാനം പ്രയോജനപ്പെടുത്തി സ്​മാർട്​ ​േഫാണിനെ ഇൻറലിജൻറ്​ ഫോണാക്കാനുള്ള ശ്രമത്തിലാണ്​ ചില കമ്പനികൾ. പ്രമുഖ സ്​മാർട്​ ഫോൺ ബ്രാൻറായ ഹുആവേ അവരുടെ ഫ്ലാഗ്​ഷിപ്​ മോഡലായ ​മൈറ്റ്​ 10 ൽ എ.​െഎ കേന്ദ്രീകരിച്ചുള്ള കിരിൻ പ്രൊസസറാണ്​ നൽകിയിരിക്കുന്നത്​.

ഇന്ത്യയിലെ വ്യാപാര സ്​ഥാപനങ്ങളിൽ വ്യാപകമായി ഇത്​ ഉപയോഗപ്പെടുത്തുന്നുണ്ട്​. ഗവേഷണ സ്​ഥാപനമായ ​െഎ.ഡി.സിയുടെ സഹായത്തോടെ ഇൻറൽ നടത്തിയ പഠനത്തിൽ അഞ്ചിൽ ഒരു വ്യാപാര സ്​ഥാപനം എ.​െഎ സംവിധാനം ഉപയോഗപ്പെടുത്തുന്നതായി കണ്ടെത്തി.
അതേ സമയം, ആർട്ടിഫിഷ്യൽ ഇൻറലിജൻസും ഒാ​േട്ടാമേഷനുമെല്ലാം തൊഴിൽ നഷ്​ടമുണ്ടാക്കുമെന്ന ആശങ്കകളും ​സജീവമാണ്​.

ഗൂഗിൾ അസിസ്​റ്റൻറ്​

ഗൂഗിൾ അസിസ്​റ്റൻറ്​ എന്ന എ.​െഎ അസിസ്​റ്റൻറ്​ സംവിധാനം ഇൗ വർഷം വലിയ വിപ്ലവത്തിന്​ തുടക്കമിട്ടു. ആപ്പിൾ വളരെ മുൻപേ അവതരിപ്പിച്ച സിരി എന്ന ടോക്കിങ്​ അസിസ്​റ്റൻറിന്​ ബദലായി അവതരിപ്പിച്ച ഗൂഗിൾ അസിസ്​റ്റൻറ്​ പല കാര്യങ്ങളിലും സിരിയെയും, മൈക്രോസോഫ്​റ്റി​​​​​​​​​​​െൻറ കോർടാനയെയും ആമസോണി​​​​​​​​​​​െൻറ അലെക്​സയെയുമൊക്കെ മറികടന്ന്​ മികച്ച പ്രകടനം കാഴ്​ച വെച്ചു. ‘ഹേയ്​ ഗൂഗിൾ’ എന്ന്​ വിളിച്ച്​  നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക്​ വ്യകതമായ ഉത്തരങ്ങൾ അസിസ്​റ്റൻറ്​ നൽകും. വിവർത്തനങ്ങളും കാൽകുലേഷനും എന്നു വേണ്ട പാട്ട്​ പാടിത്തരലും ഫലിതങ്ങൾ പറയലും ഗെയിം കളിയുമൊക്കെയായി ഒരു നേരം പോക്കാണ്​ ഗൂഗിൾ അസിസ്​റ്റൻറുമായുള്ള സംസാരം.

പൗരത്വം കിട്ടിയ സോഫിയ റോബോട്ട്​ 

അതെ അങ്ങനെ അതും സംഭവിച്ചു. രജനീകാന്തി​​​​​​​​​​​െൻറ എന്തിരൻ കണ്ട്​ ഇതൊക്കെ നടക്കു​ന്ന കാര്യമാണോ എന്ന്​ കരുതിയിരുന്നവർക്ക്​ പ്രതീക്ഷ നൽകുന്ന വാർത്ത വന്നത്​ സൗദിയിൽ നിന്ന്​. സോഫിയ എന്ന്​ പേരുള്ള റോബോട്ടിന് രാജ്യത്തി​​​​​​​​​​​െൻറ​ പൗരത്വം നൽകി 2017 നെ ​േറാബോട്ടിക്​സ്​ മേഖലയിലെ സുവർണ്ണ വർഷമാക്കി സൗദി അറേബ്യ. ലോകത്തെ ഏറ്റവും ഇന്റലിജൻറായ യന്ത്രമനുഷ്യനാണ് സോഫിയ.

വന്‍ നിക്ഷേപ പദ്ധതികളുമായി സൗദി അറേബ്യയെ കൂടുതൽ ആധുനികവൽകരിക്കാൻ ഒരുങ്ങുന്ന ‘ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനിഷ്യേറ്റീവ് കോൺഫറൻസിലാണ്’ സോഫിയയ്ക്ക് പൗരത്വം നൽകിയ വിവരം സൗദി അധികൃതർ പ്രഖ്യാപിച്ചത്.  പരിപാടിയിൽ സോഫിയയും പങ്കെടുത്തിരുന്നു. തനിക്ക്​ പൗരത്വം ലഭിച്ചതായി  സോഫിയ വേദിയിൽ പറഞ്ഞിരുന്നു. ഒരു രാജ്യം റോബോട്ടിന് പൗരത്വം നൽകുന്നത് ആദ്യമായാണ്. 

ഹാൻസൻ റോബോട്ടിക്സ്​ എന്ന കമ്പനിയുടെ ഏറ്റവും ആധുനിക റോബോട്ടാണ് സോഫിയ. സോഫിയയുടെ സംസാരവും സംസാരി​ക്ക​​ു​േമ്പാഴുള്ള ഭാവവും കണ്ടാൽ യഥാർത്ഥ മനുഷ്യനാണെന്ന്​ തോന്നിയാൽ അദ്​ഭുതപ്പെടാനില്ല. അത്രക്കു മികച്ച രീതിയിലാണ്​ സോഫിയയെ സൃഷ്​ടിച്ചിരിക്കുന്നത്​.  ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ അല്ലെങ്കിൽ കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്തി സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും സോഫിയക്കാവും. 

ബിറ്റ്​കോയിൻ വാഴും കാലം

എല്ലാം ഡിജിറ്റലായി കൊണ്ടിരിക്കുന്ന ഇൗ കാലത്ത്​ നാണയ വിനിമയവും ഡിജിറ്റല്‍ ലോകത്തേയ്ക്ക് ചുവടുവെക്കുന്ന കാഴ്​ച്ചയായിരുന്നു ബിറ്റ്​ കോയിനിലൂടെ നമ്മൾ കണ്ടത്​. അതെ ! വിർച്വൽ കറൻസികൾ വാഴാൻ തുടങ്ങിയിരിക്കുന്നു. ഏറ്റവും അധികം വിനിമയം ചെയ്യപ്പെടുന്ന വിര്‍ച്വല്‍ കറന്‍സികളില്‍ ഒന്നാണ്​ ബിറ്റ്​കോയിൻ.   ക്രിപ്റ്റോ കറന്‍സികളുടെ വിഭാഗത്തിലാണ്​ ബിറ്റ് കോയിൻ ഉൾപെടുന്നത്​. 

ബിറ്റ്കോയിനുകള്‍ ശേഖരിക്കപ്പെടുന്നത് ഡിജിറ്റല്‍ വാലറ്റുകളുടെ രൂപത്തിലാണ്. ഡിജിറ്റല്‍ വാലറ്റുകളില്‍ നിന്ന് ബിറ്റ് കോയിനുകള്‍ ഉപയോഗിച്ച് ഷോപ്പിംഗ് നടത്താനുള്ള സൗകര്യവും നിലവിലുണ്ട്​.  ബിറ്റ് കോയിന്‍ എക്സ്ചേഞ്ചിലൂടെ പല രാജ്യങ്ങളുടെ നാണയങ്ങളുപയോഗിച്ച്​ ബിറ്റ് കോയിനുകള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും.  ഇതിന്​ പുറമേ സമ്പാദ്യമായി ശേഖരിച്ചു വെക്കാനും കഴിയും‍. 

അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക്​ ബിറ്റ് കോയിനുകള്‍ ഉപയോഗിക്കാം. ​ ഏതെങ്കിലും രാജ്യവുമായി ബന്ധമില്ലാത്തതിനാൽ യാതൊരു നിയന്ത്രണവുമില്ല. ബിറ്റ് കോയിനുകള്‍ ശേഖരിക്കപ്പെടുന്നത് ക്ലൗഡിലോ ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലോ വിര്‍ച്വല്‍ ബാങ്ക് അക്കൗണ്ടുകളുടെ രൂപത്തിലാണ്​.  

 മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ബിറ്റ് കോയി​​​​​​​​​​​െൻറ ഉപജ്ഞതാക്കൾ ആരാണെന്ന്​ ഇത്​ വരെ വ്യക്​തമായി കണ്ടെത്താനായിട്ടില്ല.  ക്രെഗിസ് സ്റ്റീവ് റൈറ്റ്സ് എന്ന ആസ്​ത്രേലിയക്കാരൻ 2009ല്‍ ബിറ്റ്കോയിനിന്‍റെ സൃഷ്ടാവാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു.

ആൻഡ്രോയ്​ഡിനും ​െഎ.ഒ.എസിനും പുതിയ മുഖം

ആൻഡ്രോയ്​ഡ്​ 8.0 ഒാറിയോ

ഇൗ വർഷം ഗൂഗിൾ അവരുടെ ഒാപറേറ്റിങ്​ സിസ്​റ്റത്തിന്​ പുതിയ അപ്​​​ഡേഷൻ നൽകി. 7ാം തലമുറയായ ന്യൂഗട്ടിന്​ ശേഷം വേഗതയും സുരക്ഷയും കരുത്തുമേറിയ ആൻഡ്രോയിഡി​​​​​​​​​​​​​െൻറ എട്ടാംപതിപ്പിനെ ‘ഒാറിയോ’എന്നാണ്​ ഗൂഗിൾ വിളിച്ചത്​. മധുരപലഹാരങ്ങളുടെ പേരിടുന്ന പതിവ്​ ഇക്കുറിയും ഗൂഗ്​ൾ ​തെറ്റിച്ചില്ല. കഴിഞ്ഞ ആഗസ്​റ്റ്​ 21ന്​ ഗൂഗിൾ  ന്യൂയോർക്കിൽ ​​ ആൻഡ്രോയിഡ്​ 8.0 ഒാറിയോ ഒാപറേറ്റിങ്​ സിസ്​റ്റം അവതരിപ്പിച്ചു​.  

ഒന്നാമനായ ആൽഫ, രണ്ടാമനായ ബീറ്റ എന്നിവക്കുശേഷം ആൻഡ്രോയിഡ് 1.5 കപ്കേക്ക്, 1.6 ഡോനട്ട്, 2.0^2.1 എക്ലയർ, 2.2 േഫ്രായോ, 2.3 ജിഞ്ചർബ്രെഡ്, 3.0 ഹണികോംബ്, 4.0 െഎസ്ക്രീം സാൻവിച്ച്, 4.1 ജെല്ലിബീൻ, 4.4 കിറ്റ്കാറ്റ്, 5.0 ലോലിപോപ്, 6.0 മാർഷ്​മലോ 7.0 നഗറ്റ് എന്നിങ്ങനെ നീളുന്നു മധുരമായ ആൻഡ്രോയ്​ഡ്​ ഒ.എസുകൾ. ഇതിലേക്കാണ്​ പുതിയ ​ഒാറിയോ ബിസ്​കറ്റി​​​​​​​​​​​െൻറ കടന്ന്​ വരവ്​.

ഒരേസമയം പല ആപ്പുകൾ തുറന്ന് പ്രവർത്തിക്കാൻ പിക്​ചർ ഇൻ പിക്​ചർ സംവിധാനം, നേരത്തെ ക്രോമിൽ മാത്രം കണ്ടിരുന്ന ഒാേട്ടാ ഫിൽ (തനിയെ പൂരിപ്പിക്കൽ) സൗകര്യം,  ഒരു ഫോേട്ടാ കണ്ടാൽ അതി​​​​​​​​​​​​െൻറ ഇനവും തരവും നോക്കി എവിടെയാണ് കൊടുക്കേണ്ടതെന്ന് ഉപദേശം നൽകുന്ന സ്​മാ​ർട്​ ഷെയറിങ്​, നോട്ടിഫിക്കേഷനുകൾ 15 മിനിറ്റ്​ മുതൽ മണിക്കൂറുകൾ​ വരെ അപ്രത്യക്ഷമാക്കാൻ നോട്ടിഫിക്കേഷൻ സ്​നൂസിങ് തുടങ്ങിയ നിരവധി കിടിലൻ ഫീച്ചറുകളുമായാണ്​ ഒാറിയോയുടെ വരവ്​. 

ബാറ്ററിയുടെ ആയുസും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്താൻ പിന്നണിയിലെ ആപ്​ പ്രവർത്തനങ്ങൾ തനിയെ നിയന്ത്രിക്കുന്ന സംവിധാനമുണ്ട്​. ഇതിലൂടെ ഉൗർജ ഉപയോഗം കുറച്ച്​ ബാറ്ററി ശേഷി വർധിപ്പിക്കാൻ കഴിയും. സുരക്ഷാഭീഷണി പരിശോധിക്കാൻ ആപ്പുകൾ ബാക്ക്ഗ്രൗണ്ടിൽ സ്​കാൻ ചെയ്യുന്ന ‘ഗൂഗിൾ േപ്ല പ്രൊട്ടക്​ട്​’ സംവിധാനവും പ്രധാന പ്രത്യേകതയാണ്​.

െഎ.ഒ.എസ്​ 11

ആപ്പിളിന്‍റെ ഓപ്പറേറ്റിങ് സിസ്റ്റത്തി​​​​​​​​​​​െൻറ ഏറ്റവും പുതിയ പതിപ്പായ ഐ.ഒ.എസ് 11 അവതരിപ്പിച്ചതും ഇൗ വർഷം തന്നെ. നിയന്ത്രണങ്ങൾ ധാരാളമുണ്ടായിരുന്ന മുൻ ഒ.എസുകളെ അപേക്ഷിച്ച്​ നിരവധി മാറ്റങ്ങളും ഫീച്ചറുകളുമായായിരുന്നു 11ാമ​​​​​​​​​​​െൻറ വരവ്​. 

പുതിയ രീതിയിലുള്ള കണ്‍ട്രോള്‍ സെന്‍ററാണ്​ പ്രധാനപ്പെട്ട പ്രത്യേകത. വിവിധ തരത്തില്‍ കസ്റ്റമറൈസ് ചെയ്യാന്‍ പറ്റുന്ന കണ്‍ട്രോള്‍ സെന്‍റർ 10 നെ അപേക്ഷിച്ച്​ നിരവധി ഫീച്ചറുകളാലും സമ്പുഷ്​ടമാണ്​. ഫയലുകള്‍ തിരയുന്നത്​ കൂടുതല്‍ ലളിതമാക്കിയതും നോട്ടിഫിക്കേഷൻ സംവിധാനത്തിൽ വന്ന മാറ്റവുമെല്ലാം പുതിയ ഫീൽ നൽകുന്നുണ്ട്​. ആപ്​ സ്​റ്റോർ കൂടുതൽ മികച്ചതായി,  സിരിയുടെ ഉപയോഗം കൂടുതൽ ആപ്ലിക്കേഷനുകളിലേക്ക്​ വ്യാപിപ്പിച്ചു, കാമറാ ആപിൽ കൂടുതൽ ഫിൽട്ടർ ചേർത്തതുമൊക്കെയായി മികച്ചൊരു അനുഭവമാണ്​ ​െഎ.ഒ.എസ്​ 11. പ്രാദേശിക ഭാഷകൾ ടൈപ്​ ചെയ്യാനുള്ള ബുദ്ധിമുട്ടും പരിഹരിച്ചതായും ആപിൾ അവകാശപ്പെടുന്നു.


 
വിപണി പിടിച്ച്​ ഒാൺലൈൻ ഭീമൻമാർ 
 
ഇൗ വർഷം ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട സ്​മാർട്​ ഫോണാണ് ഷവോമിയുടെ റെഡ്​മി നോട്ട്​ 4. എന്നാൽ ഇത് മുക്കാൽ ഭാഗവും ​വിറ്റത്​ ഒാൺലൈനിലൂടെയും. ഇതിലൂടെ മനസ്സിലാക്കാവുന്ന കാര്യം സാധാരണക്കാരടക്കം സാധനങ്ങൾ ഒാൺലൈനായി വാങ്ങിക്കാൻ താൽപര്യപ്പെടുന്നു എന്നുള്ളതാണ്​. ഫ്ലിപ്​ കാർട്ട്​, ആ​മസോൺ പോലുള്ള ഒാൺലൈൻ ഷോപ്പിങ്​ സൈറ്റുകൾ കോടികൾ ലാഭം കൊയ്​ത വർഷം. 

നോട്ട്​ നിരോധനത്തിന്​ ശേഷം നാവിൻ തുമ്പിൽ കുടുങ്ങിയ വാക്കായിരുന്നു ‘പേടീഎം കരോ’. നോട്ട്​ നിരോധനം കൊണ്ട്​ ആർക്കെങ്കിലും ഉപകാരമുണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഒരാൾ പേടീഎം മുതലാളിയായിരിക്കും. ഗതികെട്ടാണെങ്കിലും ഇൗ വർഷം ഒാൺലൈൻ ഇടപാടിലും വർധനവുണ്ടായി.

ചെറിയ യൂട്യൂബും വലിയ​ ടെക്​​ ബുജികളും

യൂട്യൂബ്​ തുറന്നാൽ ‘ഗാലക്​സി നോട്ട്​ 8 അൺബോക്​സിങ്​ വീഡിയോ’ , ​െഎഫോൺ എക്​സ്​, എൽജി ജി 6 കമ്പയറിങ്​ വീഡിയോ’ പോലുള്ള സ്​മാർട്​ ഫോൺ പെട്ടി തുറക്കൽ മഹാമഹം കാണാത്തവരുണ്ടെങ്കിൽ അവർ 21ാം നൂറ്റാണ്ടിലല്ല ജീവിക്കുന്നത്​ എന്ന്​ പറയേണ്ടി വരും. പുതുതായി ഇറങ്ങുന്ന സ്​മാർട്​ ഫോണുകൾ പെട്ടി തുറക്കുന്നത്​ റെക്കോർഡ്​ ചെയ്​ത്​​ അതി​​​​​​​​​​​െൻറ നിരൂപണം നൽകുന്ന സ്​മാർട്ട്​ ​േഫാൺ ബ​​ുജികളുടെ നീണ്ട നീണ്ട നിര. എല്ലാ​ ​േമാഡലും ഇഴകീറി പരിശോധിക്കപ്പെടും. ​

എം.കെ.ബി.എച്ച്​.ഡി എന്ന അമേരിക്കൻ മുതൽ ഇന്ത്യക്കാരായ ടെക്​നിക്കൽ ഗുരുജി, ഗീക്കി രഞ്​ജിത്​, സീഫോർടെക് ഇങ്ങനെ നീളുന്നു യൂട്യൂബ്​ ചാനൽ പേരുകൾ. ഇങ്ങ്​ കേരളത്തിൽ വരെയുണ്ട്​ പെട്ടി തുറപ്പ്​ ആശാൻമാർ. പെട്ടി തുറ മാത്രമല്ല, ​േ​ഫാണി​​​​​​​​​​​െൻറ കാമറാ പരിശോധന, പ്രൊസസർ സാഹിത്യം, ഫോൺ വെള്ളത്തിലിട്ടും ചുറ്റിക കൊണ്ടടിച്ചുമുള്ള ​മസിലളക്കൽ, കെട്ടിടത്തി​​​​​​​​​​​െൻറ മുകളിൽ നിന്നും താഴേക്കിട്ടുള്ള ഡ്രോപ്​ ടെസ്​റ്റ്​ ഇങ്ങനെ ജാതകം വരെ അളന്ന്​ കൊടുക്കപ്പെടും. ​

ജിയോ വന്നതിന്​ ശേഷം യൂട്യൂബ്​ ഉപയോഗത്തിൽ വന്ന വർധനവ്​ ഇത്തരത്തിലുള്ള ചാനൽ സ്​റ്റാർട്ടപ്പുകൾ തുടങ്ങാൻ ചിലർക്ക്​​ പ്രചോദനമായി എന്നും പറയാം. ഇതിലൂടെയുള്ള സമ്പാദ്യം മുന്നിൽ കണ്ട്​ മറ്റ്​ പണികൾ ഉപേക്ഷിച്ച്​ ഇതിലേക്ക്​ ഇറങ്ങി പുറപ്പെടുന്നവരും ഏറെ.

മുഖം മാറിയ സോഷ്യൽ ആപ്പുകൾ

സോഷ്യൽ മീഡിയാ ആപ്ലിക്കേഷനുകൾ അവയുടെ മുഖം മിനുക്കി നൂതനമായ ഫീച്ചറുകൾ അവതരിപ്പിച്ചതും വഴിത്തിരിവായി. വാട്​സാപ്പിൽ അബദ്ധവശാൽ അയക്കുന്ന മെസേജ​ുകൾ മായ്​ക്കാൻ ‘ഡിലീറ്റ്​ ഫോർ എവരിവൺ’ സംവിധാനം കൊണ്ട്​ വന്നത്​ വളരെ മികച്ച അഭിപ്രായമുണ്ടാക്കി. വാട്​സാപ്പിൽ തന്നെയുള്ള ലൈവ്​ ലൊക്കേഷൻ സംവിധാനവും മികച്ച്​ നിന്നു.

ഫേസ്​ബുക്ക്​ മെസ്സഞ്ചറിലെ ഗ്രൂപ്​ പേമൻറ്​ സംവിധാനത്തിലൂടെ ഗ്രൂപുകൾ വഴി പണമടക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചു. നിലവിൽ യു.എസിലാണ്​ ഇൗ സംവിധാനമുള്ളത്​. ട്വിറ്ററിലെ ട്വീറ്റിൽ ഉൾപെടുത്താവുന്ന അക്ഷരങ്ങള​ുടെ പരിധി വർധിപ്പിച്ചതും ഫേസ്​ബുക്കിലും വാട്​സാപ്പിലും ഇൻസ്​റ്റാഗ്രാമിലും ലൈവ്​ സംവിധാനം, സ്​റ്റാറ്റസ്​ ഒാപ്​ഷൻ എന്നിവ ഒരുക്കിയതും ഇൗ വർഷത്തെ സോഷ്യൽ മീഡിയ ഉപയോഗത്തിന്​​ മാറ്റ്​ കൂട്ടി. 

വിർച്വൽ റിയാലിറ്റിയുടെ ജനകീയത

വിർച്വൽ റിയാലിറ്റിയും ഒാഗ്​മൻറ്ഡ്​​ റിയാലിറ്റിയും വായിച്ചു കേട്ടവർക്ക്​ അത്​ അനുഭവിക്കാനുള്ള അവസരം സാധ്യമായത്​ കഴിഞ്ഞ വർഷാവസാനമായിരുന്നു എന്ന്​ പറയാം. എന്നാൽ വിർച്വൽ ലോകത്തേക്ക്​ കൂടുതൽ പേർ എത്തിയത്​ ഇൗ വർഷമാണ്​. വി.ആർ ഹെഡ്​സെറ്റുകൾ സ്​മാർട്​ ഫോണുകള​ുടെ കൂടെ നൽകി വിർച്വൽ റിയാലിറ്റിയുടെ മായിക ലോകത്തേക്ക്​ എല്ലാവരെയും കൈ പിടിച്ച്​ കയറ്റാൻ ടെക്​ ഭീമൻമാർ ശ്രമിച്ച്​ കൊാണ്ടിരിക്കുകയാണ്​. 

രണ്ടു തരം വി.ആര്‍ ഹെഡ്സെറ്റുകളാണ് വിപണിയില്‍ ഉള്ളത്. ടെതേര്‍ഡും മൊബൈലും. ടെതേര്‍ഡ് ഹെഡ്സെറ്റില്‍ ഡിസ്പ്ളേയുണ്ട്. കേബിള്‍ വഴി പി.സിയുമായോ ഗെയിം സിസ്റ്റവുമായോ ബന്ധിപ്പിച്ചാല്‍ ഡിസ്പ്ളേയില്‍ തിയറ്റര്‍ സ്ക്രീനിലെ പോലെ വലിപ്പത്തില്‍ കാഴ്ചകള്‍ കാണാം. പക്ഷെ, ഇവ വലിപ്പം കൂടിയതും വിലയേറിയതുമാണ്.എന്നാല്‍ ചെറുതും വില കുറഞ്ഞതുമായ മൊബൈല്‍ ഹെഡ്സെറ്റില്‍ ഡിസ്പ്ളേയില്ല. ഭാരമില്ലാത്തതിനാല്‍ തലയില്‍ ഉറപ്പിക്കേണ്ട കാര്യമില്ല. വീഡിയോ പ്ളേ ചെയ്യാനും ഡിസ്പ്ളേക്കും സ്മാര്‍ട്ട്ഫോണ്‍ വേണം

ഗെയിം കളിക്കാനും 360 വീഡിയോകൾ കാണാനും വി.ആർ ഹെഡ്​സെറ്റ​ുകൾ പല കമ്പനികള​ും ചെറിയ വിലക്ക്​ ലഭ്യമാക്കി. ഫേസ്​ബുക്കും ഗൂഗിള​ും ഇൗ ടെക്​നോളജിക്ക്​ അനുഭാവം ​പ്രകടിപ്പിച്ച്​ രംഗത്ത്​ വന്നു.  വി.ആർ തീയേറ്ററുകളും നിർമിക്കപ്പെട്ടു. 

കൊലയാളി ഗെയിം

പുതുമകൾ ഒരുപാട്​ ഉണ്ട്​ 2017ൽ. ​​മികച്ച ഗ്രാഫിക്​സുകളടങ്ങിയ ഗെയിമുകൾ സ്​മാർട്​ ഫോണുകൾക്കും പേഴ്​സണൽ കംപ്യൂട്ടറുകൾക്കു വേണ്ടി  ഇറങ്ങി വൻ വിജയമാവുകയും ചെയ്​തു. എക്​സ്​ ബോക്​സിനും പ്ലേ സ്​റ്റേഷനു​​െക്ക പുതിയ അപ്​ഡേഷൻ നൽകി വിപണി പിടിക്കാനും ഗെയിം കമ്പനികൾക്കായി.  ഗെയിമിങ്​ ഒരു അഡിക്ഷനാണ്​. പ്രായഭേദ​മന്യേ അത്​ എല്ലാവരും കളിച്ച്​ സമയം കളയാറ​ുണ്ട്​.  എന്നാൽ 2017ൽ ഇതിനേക്കാളൊക്കെ ചർച്ചയായത്​ മ​റ്റൊരു ഗെയിമാണ്​. 

 2013ല്‍ റഷ്യയിൽ തുടക്കം കുറിച്ച ഒരു ഇൻറര്‍നെറ്റ് ഗെയിം ബ്ലൂ വെയില്‍ ചാലഞ്ച്. മനഃശാസ്ത്ര പഠനത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഇരുപത്തിരണ്ടുകാരനാണ് ഈ ഗെയിമിന്റെ സൃഷ്ടാവ്. ഗെയിം വളരെ വേഗം മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിക്കുകയും ഗെയി കളിച്ച്​ നിരവധി വിദ്യാർത്ഥികൾ ആത്​മഹത്യ ചെയ്​തതായി റിപോർട്ടുകൾ വരികയും ചെയ്​തിരുന്നു.

ഗെയിം എന്നാണു പേരെങ്കിലും ഇതൊരു ആപ്പോ, ഗെയിമോ വൈറസോ അല്ല. പ്ലേ സ്‌റ്റോറിലോ മറ്റ് ആപ് സ്‌റ്റോറുകളിലോ ഇത് ലഭ്യവുമല്ല. ഇന്റര്‍നെറ്റിൽ പരതിയാലും കണ്ടെത്താനാകില്ല. സമൂഹമാധ്യങ്ങളിലൂടെയാണ് കുട്ടികൾ ഇതില്‍ അകപ്പെട്ടുപോകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഭീതി പരത്തിയ റാൻസംവെയർ

ഉപദ്രവകാരിയായ ഒരു സോഫ്​റ്റ്​വയർ. നമ്മുടെ കംപ്യൂട്ടറിലെ അല്ലെങ്കിലെ മൊബൈലുകളിലെ ഫയലുകൾ എൻക്രിപ്​റ്റ്​ ചെയ്​ത്​ നമുക്ക്​ ഉപയോഗിക്കാൻ പറ്റാത്ത വിധത്തിൽ പാസ്​വേഡ്​ സെറ്റ്​ ചെയ്ത്​ വെക്കും. ഫയലുകൾ  തിരിച്ചു കിട്ടാൻ പണവും ആവശ്യപ്പെടും. സമീപ കാലത്ത്​ കേരളത്തിലടക്കം വന്നാക്രൈ എന്ന പേരിൽ റാൻസംവെയർ ആക്രമണമുണ്ടായി. ലോകം കണ്ട ഏറ്റവും വലിയ സൈബർ ആക്രമണം. ബിറ്റ്​ കോയിനാക്കി പണമടക്കാനായിരുന്നു അന്ന്​ സൈബർ ക്രിമിനലുകൾ ആവശ്യപ്പെട്ടത്​.

ഇൻറർനെറ്റിലുള്ള അനാവശ്യ ലിങ്കുകളിൽ ക്ലിക്ക്​ ചെയ്യുന്നതും അറിയാത്ത ആളുകൾ അയച്ച്​ തരുന്ന ഇമെയിലുൾ തുറക്കു​േമ്പാഴുമൊക്കെയാണ്​  ഇത്​ പടരുന്നത്​. ഒരു നെറ്റ്​ വർക്കിൽ പടർന്ന്​ പിടിക്കാനുള്ള കഴിവുമുണ്ട്​. സെക്യൂരിറ്റി വീഴ്​ചയുള്ള കംപ്യൂട്ടറുകളിൽ കയറിപ്പറ്റി അതുമായി ബന്ധിപ്പിച്ച എല്ലാ സിസ്​റ്റങ്ങളെയും താറുമാറാക്കും. ​

പ്രതീക്ഷയുടെ 2018

ടെക്​നോളജിയുടെ അതി​പ്രസരത്തിൽ മുങ്ങിയ മറ്റൊരു വർഷം കൂടി കടന്ന് പോവുന്നു. മുഖപുസ്​തകത്തിലേക്ക്​ മുഖം കുനിച്ച യുവത ഒരുമിച്ച്​ കൂടുന്നതും തലയുയർത്തുന്നതും ചിരിക്കുന്നതും സെൽഫിക്ക് ​ മുമ്പിൽ മാത്രമായി ചുരുങ്ങി. അറിവുകൾക്ക്​ പുസ്​തകങ്ങൾ തിരയുന്നവർ ഗൂഗിളി​​​​​​​​​​​െൻറ അനന്തയിലേക്ക്​ ആഴ്​ന്നിറങ്ങി.​ നാട്​ നീളെയുള്ള വൈഫൈ ഹോട്​സ്​പോട്ടുകളിൽ ഇരുന്ന്​ നടക്കാതെയും സംസാരിക്കാതെയുമായി. പുലരുന്നതും അസ്​തമിക്കുന്നതും കാണാതായി. ടെക്​നോളജിയുടെ വളർച്ചയിൽ കൂടെ ആർട്ടിഫിഷ്യൽ ബുദ്ധി വളരുന്നുവെങ്കിലും മനുഷ്യന്​ ജന്മനാ കിട്ടിയ ബുദ്ധി ഉപയോഗശൂന്യമാകുന്ന കാ​ഴ്​ച. 

വിവര സാ​േങ്കതികവിദ്യാ രംഗത്ത്​ ‘പ്രതീക്ഷ നൽകുന്ന 2018’ ഭയപ്പെടുത്തുന്നതും ഇൗ കാരണങ്ങൾ ​െകാണ്ട്​ തന്നെ.  നമ്മെ നമ്മ​ളല്ലാതാക്കാൻ ഒരു വിദ്യക്കും സാധിക്കാതിരിക്ക​െട്ട. പുതുവത്സരാശംസകൾ

Tags:    
News Summary - Technology 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.