ന്യൂയോർക്: സ്മാർട്ട്ഫോൺ അടക്കമുള്ള ഉപകരണങ്ങൾ നിയന്ത്രിക്കാൻ ശരീരത്തിെൻറ വിയർപ്പ് പാസ്വേഡ് ആക്കാവുന്ന വിദ്യ വികസിപ്പിച്ചതായി ശാസ്ത്രജ്ഞർ. ഒരോരുത്തരുടെയും വിയർപ്പ് വ്യതിരിക്തങ്ങളായ അമിനോ ആസിഡ് പ്രൊൈഫലുകൾ സൃഷ്ടിക്കുന്നതായാണ് യു.എസിലെ അൽബാനി സർവകലാശാല ഗവേഷകരുടെ കണ്ടെത്തൽ. ഇൗ പ്രൊഫൈലുകൾ ഡിജിറ്റലൈസ് ചെയ്ത് ഉപകരണങ്ങളിൽ സൂക്ഷിക്കാനാവും. അതുവഴി ഫോൺ തുറക്കാനും അടക്കാനും സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. വിരലടയാളം സെൻസർ ചെയ്യാൻ കഴിവുള്ള ഫോണുകളുണ്ട്. ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് തങ്ങൾ കണ്ടുപിടിച്ച സാേങ്കതികവിദ്യ സഹായകമാവുമെന്നാണ് ഗവേഷകരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.