വിമാനയാത്രക്കിടെ ഇനി ഇൻറർനെറ്റ്​ ഉപയോഗിക്കാം; മാർഗ നിർദേശങ്ങളുമായി ട്രായ്​

ന്യൂഡൽഹി: വിമാനയാത്രക്കിടെ ഇൻറർനെറ്റ്​ ഉപയോഗിക്കുന്നത്​ സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്ത്​ വിട്ട്​ ട്രായ്​. നേരത്തെ വിഷയത്തിൽ ട്രായിയുടെ അഭിപ്രായം ടെലികോം മന്ത്രാലയം തേടിയിരുന്നു. ഉപഗ്രഹ-ഭൗമ നെറ്റ്​വർക്ക്​ വഴി ഇൗ സേവനങ്ങൾ നൽകാനാണ്​ ശിപാർശ.

വൈ-ഫൈയുടെ സഹ​ായത്തോടെയായിരിക്കും വിമാനങ്ങളിൽ ഇൻറ​ർനെറ്റ്​ സേവനം ലഭ്യമാക്കുക. 3000 മീറ്റർ ഉയരത്തിന്​ മുകളിൽ വിമാനം എത്തിയാൽ മാത്രമേ ഇൻറർനെറ്റ്​ ഉപയോഗിക്കാനാവു.  യാത്രികരുടെ വ്യക്​തിഗത ഇലക്​ട്രോണിക്​ ഉപകരണങ്ങളിലായിരിക്കും ഇൻറർനെറ്റ്​ കിട്ടുക.

സേവനം ഉപയോഗിക്കുന്ന ഉപകരണങ്ങൾ എയർപ്ലെയിൻ മോഡിലായിരിക്കണമെന്ന നിർദേശവും ട്രായ്​ മുന്നോട്ട്​ വെച്ചിട്ടുണ്ട്​. ഇതു സംബന്ധിച്ച അറിയിപ്പും വിമാനത്തിൽ നൽകണം. ഇൻറർനെറ്റ്​ സൗകര്യത്തിൽ തടസമുണ്ടാകരുത്​. എന്നാൽ, മറ്റ്​ രീതിയിൽ ഇൻറർനെറ്റ്​ ഉപയോഗിക്കുന്നത്​ തടയണമെന്നും ശിപാർശയിൽ പറയുന്നു.

Tags:    
News Summary - Soon use mobiles, internet on flights in India as TRAI issues new recommendations-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.