സൗദിയിൽ വോയ്​സ്​, വീഡിയോ ആപ്​ളിക്കേഷൻ ​േകാളുകൾക്ക്​ അനുമതി

റിയാദ്​: വാട്​സ്​ ആപ്​ കാളുകൾ ഉൾപെടെ വോയ്​സ്​, വീഡിയോ ​േകാൾ ആപ്​ളിക്കേഷനുകൾക്ക്​ അനുമതി നൽകി സൗദിയിൽ സർക്കാർ ഉത്തരവിറങ്ങി. അടുത്ത ബുധനാഴ്​ച മുതൽ ഉത്തരവ്​ പ്രാബല്യത്തിൽ വരും. 

ആപ്​ളിക്കേഷനുകൾ ​ബ്​ളോക്​ ചെയ്​ത നടപടി എടുത്തുകളയണമെന്ന്​ കമ്യൂണിക്കേഷൻ ആൻറ്​ ഇൻഫർമേഷൻ ടെക്​നോളജി മന്ത്രി എഞ്ചിനീയർ അബ്​ദുല്ല അൽ സവാഹ ടെലികോം കമ്പനിക​േളാട്​ നിർദേശിച്ചു. 

ആശയവിനിയമയമേഖലയിലെ നൂതന സാധ്യതകൾ ഉപയോക്​താക്കൾക്ക്​ ഉറപ്പുവരുത്തുന്നതാണ്​ നടപടി. ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി ടെലികോം മേഖലയിലടക്കം വരുത്തുന്ന നയപരമായ മാറ്റത്തി​​​െൻറ ഭാഗം കുടിയാണ്​ പുതിയ ഉത്തരവ്​.

Tags:    
News Summary - Saudi Government allow app calls-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.