ഉടമയറിയാതെ ചിത്രങ്ങളയച്ച്​ സാംസ​ങ്​ ഫോണുകൾ

സോൾ: ഉടമയറിയാതെ സാംസ​ങ്​ ഫോണുകളിൽ നിന്ന്​ വിവിധ കോൺടാക്​ടുകളിലേക്ക്​ ചിത്രങ്ങൾ പോകുന്നതായി പരാതി. മുന്നറിയിപ്പുകളൊന്നും നൽകാതെ വിവിധ കോൺടാക്​ടുകളിലേക്ക്​ സാംസങ്​ ഫോണുകളിൽ നിന്ന്​ ചിത്രങ്ങൾ പോകുന്നുവെന്ന്​​ ഉപയോക്​താകൾക്ക്​ പരാതിപ്പെടുന്നതായാണ്​ വിവിധ ടെക്​ സൈറ്റുകൾ റിപ്പോർട്ട്​ ചെയ്യുന്നത്​. സാംസങ്​ മെസേജ്​ ആപ്​ ഉപയോഗിക്കുന്നവരിലാണ്​ പ്രശ്​നം കാണുന്നതെന്ന്​ ടെക്​ സൈറ്റായ ഗിസ്​മോഡോ പറയുന്നു​.

സാംസങ്ങി​​െൻറ​ ആപ്​ ഡിഫാൾട്ട്​ മെ​സേജിങ്​ ആപായി ഉപയോഗിക്കുന്നവർക്കാണ്​ പ്രശ്​നങ്ങൾ കണ്ടെത്തിയിരിക്കുന്നത്​. ഇത്തരത്തിൽ അയക്കപ്പെടുന്ന മെസേജുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടെന്നും പരാതിയുണ്ട്​. അതേസമയം, പ്രശ്​നം ശ്രദ്ധയിൽപ്പെട്ടിട്ടു​ണ്ടെന്ന്​ സാംസങ്​ പ്രതികരിച്ചു. ഇത്തരം പ്രശ്​നം ഏതെങ്കിലും ഉപഭോക്​താവിന്​ അനുഭവപ്പെടുകയാണെങ്കിൽ സാംസങിന്​ നേരിട്ട്​ പരാതി നൽകാമെന്ന്​ കമ്പനി വ്യക്​തമാക്കി.

Tags:    
News Summary - Samsung mobile phone messaging issue-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.