എം സീരിസിൽ രണ്ട്​ ഫോണുകൾ പുറത്തിറക്കി സാംസങ്

ദക്ഷിണകൊറിയൻ നിർമാതാക്കളായ സാംസങ്​ രണ്ട്​ പുതിയ ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എം 30 എസ്​, എം.10 എസ്​ എ ന്നീ ഫോണുകളാണ്​ സാംസങ്​ ഉൽസവ സീസണ്​ മുന്നോടിയായി പുറത്തിറക്കിയത്​. 6,000 എം.എ.എച്ച്​ ബാറ്ററിയും ട്രിപ്പിൾ കാമറ യുമാണ്​ എം 30 എസിൻെറ പ്രധാന സവിശേഷത. 10,000 രൂപയിൽ താഴെയുള്ള ബജറ്റ്​ സ്​മാർട്ട്​ഫോണാണ്​ എം.10 എസ്​

എം. 30 എസ്​
6.4 ഇഞ്ച്​ ഇൻഫിനിറ്റി യു ഡിസ്​പ്ലേ, 6000 എം.എ.എച്ച്​ ബാറ്ററി, ഒക്​ടാ കോർ എക്​സിനോസ്​ 9611 എസ്​.ഒ.സി പ്രൊസസർ, 48,8,5 മെഗാപിക്​സലിൻെറ ട്രിപ്പിൾ കാമറ, 16 മെഗാപിക്​സൽ സെൽഫി കാമറ എന്നിവയാണ്​ ഫോണിൻെറ പ്രധാന സവിശേഷത. എം 30 എസിൻെറ 4 ജി.ബി റാം 64 ജി.ബി സ്​റ്റോറേജ്​ വേരിയൻറിന്​ 13,999 രൂപയും 6 ജി.ബി റാം 64 ജി.ബി വേരിയൻറിന്​ 16,999 രൂപയുമാണ്​ വില.

എം.10എസ്​
6.4 ഇഞ്ച്​ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേ, എക്​സിനോസ്​ 7884B ​പ്രൊസസർ. 4,000 എം.എ.എച്ച്​ ബാറ്ററി. 13 മെഗാപിക്​സൽ, 5 മെഗാപിക്​സലിൻെറ പിൻ കാമറകൾ. മുൻ വശത്ത്​ എട്ട്​ മെഗാപിക്​സലിൻെറ സെൽഫി കാമറ എന്നിവയെല്ലാമാണ്​ സവിശേഷതകൾ.ഫോണിൻെറ 3 ജി.ബി റാം 32 ജി.ബി സ്​റ്റോറേജ്​ വേരിയൻറിന്​ 8,999 രൂപയാണ്​ വില.

Tags:    
News Summary - Samsung Galaxy M30s With 6,000mAh Battery Launched; Galaxy M10s Budget Phone -Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.