ലക്ഷ്യം ഷവോമി; സാംസങ്​ എം സീരിസ്​ പുറത്തിറങ്ങി

ഇന്ത്യൻ മൊബൈൽ വിപണി പിടിക്കാൻ കടുത്ത മൽസരം നടത്തുന്ന രണ്ട്​ കമ്പനികളാണ്​ ഷവോമിയും സാംസങ്ങും. പ്രീമിയം ഫോൺ വിപണിയിലെ ആധിപത്യം സാംസങ്ങിനാണെങ്കിൽ ബജറ്റ്​ ഫോണുകളിൽ ഷവോമിയെ വെല്ലാൻ എതിരാളികളില്ല.

ബജറ്റ്​ സ്​മാർട്ട്​ഫോൺ വിപണിയിലെ ഷവോമിയുടെ ആധിപത്യം തകർക്കാൻ ലക്ഷ്യമിട്ടാണ്​ എം. സീരിസ്​ സ്​മാർട്ട്​ഫോണുകൾ സാംസങ്​ പുറത്തിറക്കുന്നത്​. രണ്ട്​ സ്​മാർട്ട്​ ഫോണുകളാണ്​ ആദ്യഘട്ടത്തിൽ പുറത്തിറക്കിയത്​. ഗാലക്​സി എം 10, എം 20 എന്നിവയാണ്​ പുതുതായി പുറത്തിറങ്ങിയ സ്​മാർട്ട്​ ഫോണുകൾ.

എം 20
ആൻഡ്രോയിഡ്​ ഒാറിയോ 8.1 അടിസ്ഥാനമാക്കിയുള്ള ഫോണാണ്​ ഗാലക്​സി എം 20. 6.3 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേ, എക്​സിനോസ്​ 7904 എസ്​.ഒ.സി പ്രൊസസർ, 3 ജി.ബി, 4 ജി.ബി റാം എന്നിവയാണ്​ ഫോണി​​​െൻറ പ്രധാന പ്രത്യേകതകൾ. 13,5 മെഗാപിക്​സലി​​​െൻറ ഇരട്ട പിൻകാമറകളാണ്​ ​ നൽകിയിരിക്കുന്നത്​. എട്ട്​ മെഗാപിക്​സലി​േൻറതാണ്​ മുൻ കാമറ. 32 ജി.ബി, 64 ജി.ബി സ്​റ്റോറേജ്​ ഒാപ്​ഷനുകളിൽ ഫോൺ വിപണിയിൽ ലഭ്യമാവും. മെമ്മറി കാർഡ്​ ഉപയോഗിച്ച്​ സ്​റ്റോറേജ് വർധിപ്പിക്കാം.​ 5,000 എം.എ.എച്ചാണ്​ ബാറ്ററി. ഫാസ്​റ്റ്​ ചാർജിങ്​ സംവിധാനത്തെയും ഫോൺ പിന്തുണക്കും.

എം.10

ഒാറിയോ അടിസ്ഥാനമാക്കിയാണ്​ സാംസങ്​ എം. 10​​​െൻറയും പ്രവർത്തനം. 6.2 ഇഞ്ച്​ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേ, എക്​സിനോസ്​ ​പ്രൊസസർ, 2 ജി.ബി, 3 ജി.ബി റാം, എന്നിവയെല്ലാമാണ്​ പ്രധാന സവിശേഷതകൾ. 13,5 മെഗാപിക്​സലുകളുടെ ഇരട്ട പിൻകാമറകൾ 5 മെഗാപിക്​സലി​​​െൻറ മുൻ കാമറ എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ.

എം 10​​​​െൻറ രണ്ട്​ ജി.ബി റാം 16 ജി.ബി മെമ്മറി വേരിയൻറിന്​ 7,990 രൂപയും 3 ജി.ബി റാം 32 ജി.ബി സ്​റ്റോറേജിന്​ 8,990 രൂപയുമാണ്​ വില. എം 20​യു​ടെ 3 ജി.ബി റാം 32 ജി.ബി സ്​റ്റോറേജിന്​ 10,990 രൂപയും 4 ജി.ബി റാം 64 ജി.ബി സ്​റ്റോറേജിന്​ 12,990 രൂപയുമായിരിക്കും​ വില. ഫെബ്രുവരി അഞ്ച്​ മുതൽ പുതിയ ഫോണി​​​െൻറ വിൽപന ആരംഭിക്കും.

Tags:    
News Summary - Samsung Galaxy M20, Galaxy M10 M Series Phones Launched: Price in India, Specifications-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.