കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ; ഗാല്​കസി എ 10 വിപണിയിൽ

കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകളുമായി സാംസങ്​ എ 10നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഗാലക്​സി എ 10ൻെ രണ്ട്​- ജി.ബി റാം, 32 ജി.ബി സ്​റ്റോറേജ്​ വേരിയൻറിന്​ 9499 രൂപയാണ്​ വില. 3-ജി.ബി റാം, 32 ജി.ബി സ്​റ്റോറേജ്​ വേരിയൻറിന്​ 10,499 രൂപയും നൽകണം. കറുപ്പ്​, നീല, പച്ച നിറങ്ങളിൽ ​​ഫോൺ വിപണിയിലെത്തും.

ആൻഡ്രോഡ്​ പൈ അടിസ്ഥാനമാക്കിയാണ്​ ഗാലക്​സി എ 10ൻെറ പ്രവർത്തനം. 6.2 ഇഞ്ച്​ എച്ച്​.ഡി പ്ലസ്​ ഇൻഫിനിറ്റി​ ഡിസ്​പ്ലേയാണ്​. 720x1520 ആണ്​ പിക്​സൽ റെസലൂഷൻ. 4,000 എം.എ.എച്ചാണ്​ ബാറ്ററി.

13 മെഗാപിക്​സലിൻെറ പ്രധാന കാമറയും 2 മെഗാപിക്​സലിൻെറ സെക്കൻഡറിയും കാമറയും ഫോണിന്​ പിന്നിൽ സാംസങ്​ നൽകിയിട്ടുണ്ട്​. എട്ട്​ മെഗാപിക്​സലി​േൻറതാണ്​ മുൻ കാമറ. എതാണ്ട്​ എല്ലാ കണക്​ടവിറ്റി ഫീച്ചറുകളേയും പിന്തുണക്കുന്ന ഫോണിൽ ഫിംഗർപ്രിൻറ്​ സെൻസറിൻെറ സുരക്ഷയുമുണ്ട്​.

Tags:    
News Summary - Samsung Galaxy A10s With Dual Rear Cameras, 4,000mAh Battery-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.