യ​ന്ത്ര​മ​നു​ഷ്യ​ർ വ്യാ​പി​ക്കു​ന്നു; തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ കു​റ​യു​ം​

ലണ്ടൻ: വ്യവസായശാലകൾക്ക് പിന്നാലെ ചെറുകിട വ്യാപാരസ്ഥാപനങ്ങളിലും റോബോട്ടുകൾ രംഗപ്രവേശനം ചെയ്യുന്നതോടെ, അടുത്ത 15 വർഷത്തിനുള്ളിൽ ബ്രിട്ടനിൽ മാത്രം ഒരു കോടി തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലെന്ന് റിപ്പോർട്ട്. പി.ഡബ്ല്യു.സി എന്ന കൺസൾട്ടൻസി സ്ഥാപനം സമർപ്പിച്ച റിപ്പോർട്ടിലാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ വളർച്ച 30 ശതമാനം തൊഴിലവസരങ്ങൾ ഇല്ലാതാക്കിയേക്കുമെന്ന മുന്നറിയിപ്പ് നൽകുന്നത്.

 മൊത്തവിൽപന സ്ഥാപനങ്ങളിലും ചെറുകിട സ്ഥാപനങ്ങളിലും റൊബോട്ടുകൾ രംഗം കൈയടക്കുന്നതോടെ, ബ്രിട്ടനിൽ മാത്രം 25 ലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതാവും. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയവരെയാണ് ഇത് ഗുരുതരമായി ബാധിക്കുക. പ്രതിസന്ധി മുൻകൂട്ടി കണ്ട് ഉന്നത വിദ്യാഭ്യാസരംഗത്തിലടക്കം സർക്കാർ ഇടപെടൽ ആവശ്യമാണെന്നും തൊഴിലുകൾ ഒരുവിഭാഗത്തിെൻറ കൈയിലേക്ക് ചുരുങ്ങുന്ന സാഹചര്യമില്ലാതാക്കണമെന്ന വാദങ്ങളും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, നിർമിതബുദ്ധിയുടെ വ്യാപനം ഏറ്റവും കൂടുതൽ ബാധിക്കുക പുരുഷന്മാരായ തൊഴിലാളികളെയാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 
വിശകലനബുദ്ധിയും ഗണിതപാടവവും ആവശ്യമായ തൊഴിലുകളിൽ പുരുഷന്മാരേക്കാൾ സ്ത്രീകളാണ് ഇന്ന് കടന്നുവരുന്നത്. റോബോട്ടുകൾ വന്നാലും ഇത്തരം തൊഴിലുകൾക്ക് ഭീഷണിയുണ്ടാവില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Tags:    
News Summary - robot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.