മൈക്രോസോഫ്​റ്റിൽ മാധ്യമപ്രവർത്തകർക്ക്​ പകരം ഇനി റോബോട്ട്​ 

ന്യൂയോർക്ക്​: യു.എസ്​ ടെക്​നോളജി കമ്പനിയായ മൈക്രോസോഫ്​റ്റ്​ മാധ്യമപ്രവർത്തകർക്ക്​ പകരം റോ​േബാട്ടുകളെ ഉപയോഗിക്കുന്നു. ഒരു ഡസനോളം മാധ്യമപ്രവർത്തകർക്ക്​ പകരമാണ്​ റോബോട്ടിനെ ഉപയോഗിക്കുക. മൈക്രോസോഫ്റ്റ്​ വെബ്​സൈറ്റിൽ വാർത്തകളും ചിത്രങ്ങളും തെരഞ്ഞെടുക്കുന്നതിനാകും റോബോട്ടിനെ ഉപയോഗിക്കുക. 

റോബോട്ടി​​െൻറ ഉപയോഗിച്ചുള്ള ആദ്യ വാർത്ത പ്രസിദ്ധീകരണ പരീക്ഷണം വിജയകരമായിരുന്നതായി മൈക്രോസോഫ്​റ്റ്​ അറിയിച്ചു. ആദ്യഘട്ടമായാണ്​ മാധ്യമപ്രവർത്തന മേഖലയിൽ റോബോട്ടിനെ ഉപയോഗിക്കുന്നതെന്നും പിന്നീട്​ പദ്ധതി വിപുലീകരിക്കുമെന്നും ​മൈക്രോസോഫ്​റ്റ്​ വക്താവ്​ അറിയിച്ചു. 

കോവിഡ്​ മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാനാണ്​ കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്താൻ മൈക്രോസോഫ്​റ്റ്​ തീരുമാനിച്ചത്​. എന്നാൽ വർഷങ്ങളായി ഇതി​​െൻറ പദ്ധതി തയാറാക്കി വന്നിരുന്നതായും അറിയിച്ചു. റോബോട്ടി​െന ഉപയോഗിക്കുന്നതോടെ 50 ഓളം കരാർ മാധ്യമപ്രവർത്തകർക്ക്​ ജോലി നഷ്​ടമാകും. എന്നാൽ റോബോട്ടി​​െൻറ മാധ്യമപ്രവർത്തന ജോലി നിരീക്ഷിക്കുന്നതിനായി ഒരു കൂട്ടം മാധ്യമപ്രവർത്തകർ ഉണ്ടാകും. 
 

Tags:    
News Summary - Robot Journalists Get Jobs At Microsoft -​​Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.