90 ശതമാനം ഉപഭോക്​താകളും ജിയോ പ്രൈം തെരഞ്ഞെടു​ത്തെന്ന്​ റിപ്പോർട്ട്​

മുംബൈ: 90 ശതമാനം ജിയോ ഉപഭോക്​താക്കളും കമ്പനിയുടെ പ്രൈം സേവനം തെരഞ്ഞെടുത്തുവെന്ന്​ റിപ്പോർട്ട്​. ബാങ്ക്​ ഒാഫ്​ അമേരിക്ക മെറിൽ ലിഞ്ച്​ എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ്​ പുതിയ കണ്ടെത്തൽ.

നിലവിലുള്ള ഉപഭോക്​തകളിൽ 76 ശതമാനവും സേവനം തുടരാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ടിൽ പരാമർശമുണ്ട്​. 80 ശതമാനം ഉപഭോക്​താകളും ഒരു ജിയോ സിം മാത്രമേ ഉപയോഗിക്കുന്നുള്ളു. പ്രതിദിനം ഒരു ജി.ബി. ഡാറ്റ 4 ജി വേഗതയിൽ ലഭിക്കുന്ന 303 രൂപയുടെ ജിയോ പ്ലാനാണ്​ ഭൂരിപക്ഷവും തെരഞ്ഞെടുത്തിരിക്കുന്നതെന്നും ​കണ്ടെത്തലുണ്ട്​. സർവേയിൽ പ​െങ്കടുത്തവരിൽ അഞ്ച്​ ശതമാനം മാത്രമേ റിലയൻസി​​െൻറ ഫോണുകളായ ലൈഫ്​ ഉപയോഗിക്കുന്നു​െവന്നാണ്​ ക​ണ്ടെത്തൽ. 

 ജൂൺ മധ്യത്തോട്​ കൂടി  ജി​യോ ഉപഭോക്​താകൾക്കിടയിൽ ഒാൺലൈനിലൂടെ​ സർവേ നടത്തിയത്​. ഇൗ മാസം അവസാനത്തോട്​ കൂടിയാണ്​ ജിയോയുടെ മൂന്ന്​ മാസത്തെ സൗജന്യ സേവനമായ ധൻ ധന ധൻ ഒാഫർ അവസാനിക്കുന്നത്​. ഇതിന്​ ശേഷമുള്ള ഒാഫറുകളെ കുറിച്ച്​ ജിയോ ഇതുവരെ സൂചനയൊന്നും നൽകിയിട്ടി​ല്ല.
 

Tags:    
News Summary - Reliance Jio Prime offer: 90 pct of users opted for this plan, most ready to continue, says BofAML

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.