ജിയോക്ക്​ തിരിച്ചടിയായി ട്രായിയുടെ പുതിയ റ​ിപ്പോർട്ട്​

ന്യൂഡൽഹി: റിലയൻസ്​ ജിയോക്ക്​ തിരിച്ചടിയായി ട്രായിയുടെ ഫോർ ജി ഡൗൺലോഡിങ്ങ്​ സ്​പീഡ്​ സംബന്ധിച്ച പുതിയ റിപ്പോർട്ട്​. ജനുവരിയിൽ ജിയോയുടെ ഡൗൺലോഡിങ്ങ്​ സ്​പീഡിൽ വൻ ​കുറവുണ്ടായായതായി ട്രായിയുടെ റിപ്പോർട്ടിലുണ്ട്​​. ട്രായിയുടെ റിപ്പോർട്ട്​ പ്രകാരം  ഇന്ത്യയിൽ  ഏറ്റവും  വേഗതയുള്ള നെറ്റ്​വർക്ക്​ എയർടെല്ലാണ്​. 11 എം.ബി.പി.എസാണ്​ എയർടെല്ലി​െൻറ ശരാശരി ഡൗൺലോഡിങ്​ വേഗത​.  എന്നാൽ ജിയോക്ക്​ 8.456 എം.ബി.പി.എസ്​ വേഗത മാത്രമാണ്​ ഉള്ളത്​.

എയർടെല്ലി​െൻറ ശരാശരി വേഗത കഴിഞ്ഞ മാസവുമായി താരത്മ്യം ചെയ്യ​േമ്പാൾ ഉയർന്നിരിക്കുകയാണ്​. എന്നാൽ ജിയോയുടെ വേഗതയിൽ വൻ കുറവ്​ രേഖപ്പെടുത്തുകയും ചെയ്​തു​. ഡിസബറിൽ ജിയോക്ക്​ 18 എം.ബി.പി.എസ്​ വേഗതയാണ്​ ഉണ്ടായിരുന്നത്​. 

മറ്റ്​ പ്രമുഖ സേവനദാതാക്കളായ വോഡഫോൺ, ​െഎഡിയ എന്നിവരുടെ ഡൗൺലോഡിങ്ങ്​ സ്​പീഡിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്​.  ഫോർ ജി അപ്​ലോഡ്​ സ്​പീഡിലും ജിയോക്ക്​ തിരിച്ചടിയുണ്ടായി. ജിയോയുടെ അപ്​ലോഡ്​ സ്​പീഡ്​ കഴിഞ്ഞ മാസത്തേക്കാൾ കുറവാണ്​. എന്നാൽ എയർടെല്ലി​െൻറ ഫോർ ജി അപ്​ലോഡ്​ സ്​പീഡ്​ വർധിച്ചു.

Tags:    
News Summary - Reliance Jio 4G Download Speeds Lagged Behind Airtel, Vodafone, Idea in January: TRAI Data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.