700 രൂപക്ക്​ ബ്രോഡ്​ബാൻഡ്​ ഇൻറർനെറ്റ്​; ടെക്​ ലോകത്ത്​ തരംഗമാവാൻ ജിയോ

മുംബൈ: ടെക്​ ലോകത്തിൻെറ ഏറെ നാളത്തെ കാത്തിരിപ്പിന്​ വിരാമമിട്ട്​ റിലയൻസ്​ ജിയോ ഫൈബർ ഇൻറർനെറ്റ്​ സേവനം അവത രിപ്പിച്ചു. റിലയൻസിൻെറ 42ാമത്​ ഓഹരി ഉടമകളുടെ യോഗത്തിൽ ചെയർമാൻ മുകേഷ്​ അംബാനിയാണ്​ ജിയോ ഫൈബറിൻെറ പ്രഖ്യാപനം നടത്തിയത്​. . സെപ്​തംബർ അഞ്ച്​ മുതലായിരിക്കും ജിയോയുടെ ബ്രോഡ്​ബാൻഡ്​ സേവനം ആരംഭിക്കുക.

100 എം.ബി.പി.എസ്​ മുതൽ 1 ജി.ബി.പി.എസ്​ വരെയായിരുക്കും ജിയോ ഫൈബർ ഇൻറർനെറ്റിൻെറ വേഗത. പ്രതിമാസം 700 രൂപ മുതൽ 10000 രൂപ​ വരെയായിരിക്കും നിരക്ക്​. ജിയോ ബ്രാഡ്​ബാൻഡ്​ ഉപഭോക്​താകൾക്ക്​ വോയ്​സ്​ കോളുകൾ പൂർണമായും സൗജന്യമായിരിക്കും. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ബ്രോഡ്​ ബാൻഡ്​ സേവനം നൽകുന്ന കമ്പനി റിലയൻസായിരിക്കുമെന്ന്​ മുകേഷ്​ അംബാനി അവകാശപ്പെട്ടു.

അൾട്രാ എച്ച്​.ഡി വിനോദം, വീഡിയോ കോൺഫറൻസിങ്​, ഓൺലൈൻ ഗെയിമിങ്​, വിർച്വൽ അസിസ്​റ്റ്​, വോയ്​സ്​ അസിസ്​റ്റ്​, ഹോം സെക്യൂരിറ്റി തുടങ്ങി നിരവധി സേവനങ്ങൾ ​ജിയോ ബ്രോഡ്​ബാൻഡിനൊപ്പം ലഭ്യമാകും. ഇതിനൊപ്പം റിലയൻസ്​ ടെലിവിഷൻ സേവനങ്ങളും നൽകും. ഡെൻ, ഹാത്ത്​ വേ ഇൻ പോലുള്ള മുൻനിര കേബിൾ ​ഓപ്പറേറ്റർമാരുമായി സഹകരിച്ചാവും റിലയൻസ്​ കേബിൾ സേവനം ഉപഭോക്​താകളിലെത്തിക്കുക. ഇതിനൊപ്പം ജിയോ ഫോർ എവർ എന്നൊരു പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്​. 4 കെ ടി.വി അല്ലെങ്കിൽ ഹോം പി.സി എന്നിവക്കൊപ്പം 4 കെ സെറ്റ്​ ടോപ്​ ബോക്​സും സൗജന്യമായി നൽകുന്നതാണ്​ പദ്ധതി.

സിനിമകൾ തിയേറ്ററുകളിൽ റിലീസ്​ ചെയ്യുന്ന ദിവസം തന്നെ ജിയോ ബ്രോഡ്​ബാൻഡ്​ ഉപഭോക്​താകൾക്ക്​ വീട്ടിൽ ലഭ്യമാക്കുന്ന സേവനം 2020 പകുതിയോടെ ആരംഭിക്കുമെന്നും മുകേഷ്​ അംബാനി വ്യക്​തമാക്കി.

Tags:    
News Summary - Relaince industry Broadband service-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.