ജിയോ ഫീച്ചർ ഫോണി​​െൻറ വിതരണം വൈകുന്നു

ന്യൂഡൽഹി: ജിയോയുടെ ഫീച്ചർ ഫോണി​​െൻറ വിതരണം വൈകുന്നു. സെപ്​തംബർ ആദ്യവാരം ഫോണി​​െൻറ വിതരണം നടത്തുമെന്നാണ്​ റിലയൻസ്​ നേരത്തെ അറിയിച്ചിരുന്നത്​. എന്നാൽ, കൂടുതൽ ആളുകൾ ബുക്ക്​ ചെയ്​തത്​ മൂലം സെപ്​തംബർ 21ന്​ മാത്രമേ വിതരണം ആരംഭിക്കു എന്നാണ്​ ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ.

പൂർണമായും സൗജന്യമായി നൽകുമെന്ന്​ അറിയിച്ചാണ്​ റിലയൻസ്​ ഫീച്ചർ ഫോൺ അവതരിപ്പിച്ചത്​. 500 രൂപ നൽകി ഫോൺ ബുക്ക്​ ചെയ്യണം. ഫോൺ വിതരണം നടത്തുന്ന സമയത്ത്​ 1000 രൂപ കൂടി നൽകണം. മൂന്ന്​ വർഷത്തിന്​ ശേഷം ഫോൺ തിരിച്ച്​ നൽകിയാൽ പണം മുഴുവൻ തിരിച്ച്​ നൽകുന്ന രീതിയിലാണ്​ ഫീച്ചർ ഫോൺ അവതരിപ്പിച്ചത്​.

512 എം.ബി റാം 4 ജി.ബി റോം 2 മെഗാപിക്​സൽ പിൻ കാമറ, വി.ജി.എ മുൻകാമറ, 2.4 ഇഞ്ച്​ സ്​ക്രീൻ, 2,000 mAh ബാറ്ററി എന്നിവയാണ്​ ജിയോ ഫോണി​​െൻറ മുഖ്യസവിശേഷതകൾ.

Tags:    
News Summary - Relaince feature phone delivary-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.