32 മെഗാപിക്​സൽ സെൽഫി കാമറ; വൈ 3 ഇന്ത്യൻ വിപണിയിൽ

സെൽഫിക്കായി തകർപ്പൻ കാമറയുമായി ഷവോമിയുടെ വൈ 3 ഇന്ത്യൻ വിപണിയിലെത്തി. സെൽഫിക്കായി 32 മെഗാപിക്​സലിൻെറ മുൻ കാമറ യാണ്​ ഷവോമി ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. കമ്പനിയുടെ പ്രധാന സെഗ്​മ​െൻറായ ബജറ്റ്​ സ്​മാർട്ട്​ഫോൺ നിര യിലേക്കാണ്​ വൈ 3യും എത്തുന്നത്​.

സ്​നാപ്​ഡ്രാഗൺ 632 പ്രൊസസറിൻെറ കരുത്തിലാണ്​ വൈ 3യുടെ വരവ്​​. ആൻഡ്രോയിഡ്​ പൈ അടിസ്ഥാനമാക്കുന്ന എം.ഐ.യു.ഐ 10 ആണ്​ ഓപ്പറേറ്റിങ്​ സിസ്​റ്റം. 6.25 ഇഞ്ച്​ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേ, 3/32​, 4 ജി.ബി/64 ജി.ബി സ്​റ്റോറേജ്​ തുടങ്ങിയവയാണ്​ ഫോണിൻെറ പ്രധാന പ്രത്യേകതകൾ. ഡെഡിക്കേറ്റഡ്​ സ്ലോട്ടുള്ള ഫോണിൻെറ മെമ്മറി 512 ജി.ബി വരെ വർധിപ്പിക്കാം.

16,2 മെഗാപിക്​സലിൻെറ ഇരട്ട പിൻകാമറകളാണ്​ ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്​.​ സെൽഫിക്കായി 32 മെഗാപിക്​സലിൻെറ മുൻ കാമറയും നൽകിയിരിക്കുന്നു. ഫേസ്​ ഡിറ്റക്ഷൻ ഓ​ട്ടോഫോക്കസ്​, ഓ​ട്ടോ എച്ച്​.ഡി.ആർ, എ.ഐ പോർട്ടറൈറ്റ്​ എന്നിവയാണ്​ ​പിൻ കാമറയിലെ പ്രധാന ഫീച്ചറുകൾ. ഫോണിൻെറ മൂന്ന്​ ജി.ബി 32 ജി.ബി സ്​റ്റോറേജ്​ വേരിയൻറിന്​ 9,999 രൂപയും 4 ജി.ബി 64 ജി.ബി വേരിയൻറിന്​ 11,999 രൂപയുമാണ്​ വില.

Tags:    
News Summary - Redmi y 3-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.