അങ്കം മുറുകുന്നു; നോട്ട്​ 6 പ്രോയുടെ എതിരാളിയായി റിയൽമീ യു 1

ഷവോമി നോട്ട്​ 6 പ്രോയോട്​ നേരിട്ട്​ ഏറ്റുമുട്ടാൻ പുത്തൻ താരത്തെ ഇറക്കി റിയൽമീ. യു സീരിസിലെ ആദ്യ ഫോണാണ്​ കമ്പനി പുറത്തിറക്കിയിരിക്കുന്നത്​. മീഡിയടെക്​ ഹീലിയോ പി 70 ​പ്രൊസസറി​​​െൻറ കരുത്തിലെത്തുന്ന ഫോണാണിത്​. 6.3 ഇഞ്ച്​ ഡിസ്​പ്ലേ വാട്ടർ ഡ്രോപ്പ്​ നോച്ച്​ ഡിസ്​പ്ലേ. 4 ജി.ബി റാം, ഡ്യുവൽ റിയർ കാമറ, എ.​െഎ ഫേസ്​ അൺലോക്ക്​ തുടങ്ങിയവയാണ്​ പ്രധാന ഫീച്ചറുകൾ.


11,999 രൂപക്കാണ്​ റിയൽ മീ യു 1​​​െൻറ വില തുടങ്ങുന്നത്​. 3 ജി.ബി റാം 32 ജി.ബി റോം വേരിയൻറാണിത്​. 4 ജി.ബി റാമും 64 ജി.ബി സ്​റ്റോറേജുമുള്ള ഉയർന്ന വേരിയൻറിന്​ 14,999 രൂപയാണ്​ വില. ഡിസംബർ അഞ്ച്​ മുതൽ ആമസോൺ വഴിയാണ്​ ഫോണി​​​െൻറ വിൽപന.

റിയൽമീ U1
ഡ്യൂവൽ നാനോ സിം, കളർ ഒ.എസ്​ 5.2, 6.3 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേ, 13,2 മെഗാപിക്​സലി​​​െൻറ ഇരട്ട പിൻകാമറ, സോണി ​െഎ.എം.എക്​സ്​ സെൻസറോട്​ കൂടിയ 25 മെഗാപിക്​സലി​​​െൻറ കാമറ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ ഫേസ്​അൺലോക്ക്​ എന്നിവയെല്ലാം റിയൽമീ ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​.

Tags:    
News Summary - Realme U1 With 25-Megapixel Selfie Camera Launched in India-T

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.