റിയൽമി ഇയർബഡ്​ വയർലെസ്സായി ചാർജ്​ ചെയ്യാം

ആപ്പിളി​​െൻറ എയർപോഡുമായുള്ള സാമ്യമാണ്​ റിയൽമി ഇയർബഡ്​ വാർത്തകളിൽ ഇടംപിടിക്കാൻ കാരണം. റിയൽ മിയുടെ പുത്തൻ ഫോണുകൾ വിപണിയിലെത്തുന്നതിന്​ മുന്നോടിയായാണ്​ കമ്പനി ഇയർബഡി​​െൻറ ടീസർ ചിത്രങ്ങൾ പുറത്ത്​ വിട്ടത്​​. ഡിസംബർ 17നാവും റിയൽമി ഇയർബഡ്​ ഔദ്യോഗികമായി അവതരിപ്പിക്കുക. എന്നാൽ, അവതരണത്തിന്​​ മുമ്പ്​ തന്നെ ഇയർബഡിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വരികയാണ്​.

ലഭ്യമായ വിവരങ്ങളനുസരിച്ച്​ വയർലെസ്സ്​ ചാർജർ ഉപയോഗിച്ച്​ റിയൽമിയുടെ ഇയർബഡ്​ ചാർജ്​ ചെയ്യാം. വയർലെസ്സ്​ ചാർജിങ്​ ഇല്ലെങ്കിൽ ടൈപ്പ്​ സി പോർട്ട്​ ഉപയോഗിച്ചും ഇയർബഡ്​ ചാർജ്​ ചെയ്യാൻ സാധിക്കും. ഏകദേശം 4,999 രൂപയായിരിക്കും റിയൽ മി ഇയർബഡി​​െൻറ വില.

വിപണിയിലുള്ള ഇയർബഡുകളിൽ സാംസങ്ങി​േൻറതാണ്​ വയർലെസ്​ ചാർജിങ്ങിനെ പിന്തുണക്കുന്ന വില കുറഞ്ഞ മോഡൽ. സാംസങ്​ ഗാലക്​സി ഇയർബഡി​​െൻറ വില 9,990 രൂപയാണ്​. അതേസമയം, ഇയർബഡി​​െൻറ ബാറ്ററി ബാക്കപ്പിനെ കുറിച്ച്​ റിയൽമി ഇതുവരെ മനസ്സ്​ തുറന്നിട്ടില്ല.

Tags:    
News Summary - Realme Buds Air confirmed to feature wireless charging-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.